
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : സൗഹൃദത്തിന്റെ പൂക്കളമൊരുക്കി നബിദിനവും പൊന്നോണവും ഒന്നിച്ചാഘോഷിക്കു ന്നു. പ്രപഞ്ചനാഥന്റെ പ്രവാചകനായി പിറന്നുവീണ അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ 12നുതന്നെയാണ് ഇത്തവണ ഓണാഘോഷവും കടന്നുവന്നത്. കുരുന്നുമക്കള്‍ അണിനിരക്കുന്ന നബിദിനാഘോഷത്തിന്റെ വര്‍ണ്ണാഭമായ ഘോഷയാത്രകളും ഭക്തിനിര്‍ഭരമായ പ്രാര് ത്ഥനാ സദസ്സുകളും മൗലീദ് പാരായണ സംഗമങ്ങളുമെല്ലാം കേരളത്തില്‍ നടക്കുമ്പോള്‍ സമാനമായ നിരവ ധി സദസ്സുകളാണ് പ്രവാസലോകത്തും സംഘടിപ്പിക്കപ്പെടുന്നത്.
പ്രവാചക കീര്‍ത്തനങ്ങളും അനുബന്ധ പ്രഭാഷണങ്ങളുമായി പ്രത്യേകം സംഘടിപ്പിക്കുന്ന സദസ്സുകള്‍ ഏറെയാണ്. അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്നുണ്ട്. ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കുപുറമെ വിവിധ മലയാളികളുടെ നേതൃത്വത്തിലുള്ള സംഘടനകളും വിപുലമായ പരിപാടികളാണ് നടക്കുന്നത്. വിവിധ അറബ് രാജ്യങ്ങളി ല്‍നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍ വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കും. യുഎഇയുടെ വിവി ധ എമിറേറ്റുകളില്‍ നടക്കുന്ന മൗലീദ് പാരായണം, കുട്ടികളുടെ മത്സരങ്ങള്‍, ഇസ്ലാമിക കലാപരിപാടികള്‍ എ ന്നിവ നടക്കും. നാളെ ഞായറാഴ്ച വൈകീട്ട് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മൗലീദ് പാരായാണത്തിലും പ്രാര്‍ത്ഥനാ സദസ്സിലും അനേകങ്ങള്‍ പങ്കാളികളാകും. നാലായിരത്തോളം പേര്‍ക്ക് ഭക്ഷണവിതരണവും നടക്കും.
ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളുടെ പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. നാട്ടില്‍നിന്നെത്തുന്ന പ്രമുഖ പണ്ഡിതന്മാര് വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കും. തന്റെ പ്രചകളുടെ സുഭിക്ഷമായ ജീവിതവും ക്ഷേമാന്വേഷണവും തേടി ഓരോവര്‍ഷവും മാവേലി മ ന്നന് വരുന്നുവെന്ന ഐതിഹ്യം വലിയ ആഘോഷമായി പ്രവാസലോകത്തും നാളെ കൊണ്ടാടുകയാണ്. അ ത്തപ്പൂക്കളവും വൈവിധ്യമാര്‍ന്ന ഓണക്കളികളും വരുംദിവസങ്ങളില്‍ വര്‍ണ്ണപ്പൊലിമ തീര്‍ക്കും. അംഗീകൃത സംഘടനകള്‍ക്കുപുറമെ ചെറുതുംവലുതുമായ നിരവധി സംഘടനകള്‍ ഓണാഘോഷത്തിന്റെ വര്‍ണ്ണപ്പൂക്കളം ഒരുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്.
അടുത്ത ഏതാനും ആഴ്ചകള്‍ പ്രവാസലോകത്ത് ഓണാഘോഷത്തിന്റെ പൂക്കാലമാണ്. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം തുടങ്ങിയ അംഗീകൃത സംഘടനകളുടെ നേതൃത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ ആയിരത്തിലധികം പേരുടെ സാന്നിധ്യമുണ്ടാകും. വൈവിധ്യമാര്‍ന്ന ഓണക്കളികളും വിപുലമായ ഓണ സദ്യയും ആസ്വദിക്കാന്‍ കേരളീയര്‍ അല്ലാത്തവരും ഏറെയുണ്ടാകും.