
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഓണാഘോഷം പ്രവാസികളുടെയും പ്രവാസ ലോകത്തിന്റെയും മാത്രം പ്രത്യേകതയാണെന്ന് സിനിമാതാരം നവ്യാനായര്‍. യാഥാര്‍ത്ഥ ഓണാഘോഷം കേരളത്തിന് പുറത്താണ് നടക്കുന്നതെന്നും ക്രിസ്മസ് വരെനീണ്ടു നില്ക്കുന്ന ഓണാഘോഷങ്ങള്‍ ആസ്വാദനത്തിന്റെ പൂക്കാലമാണ് തീര്‍ക്കുന്നത്. പ്രവാസത്തിന്റെ ആകുലതകള്‍ക്കിടയില്‍ ഇത്തരം സന്തോഷ നിമിഷങ്ങള്‍ പകര്‍ന്ന് നല്‍കുന്നത് പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു. അബുദബി മലയാളി സമാജവും ലുലു കാപ്പിറ്റല്‍ മാളും സംയുക്തമായി സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.യു ഇര് ഷാദ് സ്വാഗതം പറഞ്ഞു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, റീജിയണല്‍ ഡയറക്ടര്‍ അജയകുമാര്പി.വി,മാനേജര്‍ മുഹമ്മദ് ഷാജിത്, ലുലു കാപ്പിറ്റല്‍ മാള്‍ ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ലിബിന്.കെ.ബി,സമാജം വനിതാവിഭാഗം കണ്‍വീനര്‍ ഷഹനാ മുജീബ്, ജോ യിന്റ് കണ്‍വീനര്‍മാരായ സൂര്യ അഷര്‍ ലാല്‍, രാജലക്ഷ്മി സജീവ്,അമൃത അജിത് പ്രസംഗിച്ചു. നിത്യ സുജിത്,ബിജുവാര്യര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കി. ട്രഷറര്‍ അജാസ് അപ്പാടത്ത്, സാബു അഗസ്റ്റിന്, മനു കൈനകരി, റഷീദ് കാഞ്ഞിരത്തില്‍, ടോമിച്ചന് വര്‍ക്കി, ഗോപകുമാര്‍, അനില്‍ കുമാര്‍ ടി.ഡി, ഷാജഹാന് ഹൈദര്‍ അലി, വോളന്റീര്‍ ക്യാപ്റ്റന്‍ സാജന് നേതൃത്വം നല്കി.