
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
യു എ ഇ : യുഎഇയില്‍ രാജ്യസുരക്ഷയ്ക്കായി പുതിയ ഏജന്‍സി രൂപീകരിച്ചിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായാണ് പുതിയ ഏജന്‍സി. തീവ്രവാദത്തിനു സഹായം നല്‍കുക, നിയമവിരുദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയവയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളും ഈ ഏജന്‍സിയാണ് കൈകാര്യം ചെയ്യുക. യുഎഇ മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണിത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അപകട സാധ്യതകള്‍ കണ്ടെത്തുകയും ഫലപ്രദമായി നേരിടുകയും ചെയ്യുക എന്നതാണ് പുതിയ ഏജന്‍സിയുടെ ഉത്തരവാദിത്വം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അബുദാബി ജുഡീഷ്യല്‍ വകുപ്പിനു കീഴില്‍ ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളില്‍ പ്രത്യേകം കോടതികളുണ്ട്. നിയമലംഘകര്‍ക്ക് 50,000 മുതല്‍ 50 ലക്ഷം ദിര്‍ഹം വരെയാണ് പിഴ.