
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നോര്‍ത്ത് റണ്‍വേയുടെ പണി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ബില്‍ഡിംഗ് ബെറ്റര്‍ എയര്‍പോര്‍ട്ട് കാമ്പയിനിന്റെ ഭാഗമായാണ് ഈ പദ്ധതി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാര്ഗനിര്ദേശത്തിന് കീഴിലാണിത്.
വര്‍ദ്ധിച്ചുവരുന്ന എയര്‍ ട്രാഫിക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ എയര്‍പോര്‍ട്ടില്‍ വേനല്‍ക്കാലത്ത് കുറച്ച് ദിവസത്തേക്ക് കാര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും രണ്ട് മിനിറ്റ് മാത്രം അകലെയാണ് പാര്‍ക്കിംഗ് ഏരിയ. ഓഗസ്റ്റ് 31 വരെ ലഭ്യമായ സ്ലോട്ടുകള്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സ്റ്റോറേജ് സൗകര്യവും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്ന് മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കുള്ള ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ലഗേജുകള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാന്‍ ഇതുപകരിക്കും.