
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: ഓണ്‍ ഡിമാന്റ് ബസ് സര്‍വീസ് പദ്ധതി വിജയകരമായി നടന്നുവരുന്നതായി അബുദാബി മൊബിലിറ്റി വ്യക്തമാക്കി. 2020ല്‍ ആരംഭിച്ച അബുദാബി ലിങ്ക് ഓണ്‍ഡിമാന്‍ഡ് ബസ് സര്‍വീസില്‍ അബുദാബി മൊബിലിറ്റി 1 ദശലക്ഷം യാത്രക്കാര്‍ക്കുള്ള സൗകര്യമൊരുക്കി. ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആക്സസ് ചെയ്യാന്‍ കഴിയുന്ന സേവനമാണിത്. കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ നിലവിലെ സ്ഥലങ്ങളില്‍ നിന്ന് നിര്‍ദ്ദിഷ്ട പ്രദേശങ്ങള്‍ക്കുള്ളില്‍ അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള അഭ്യര്‍ത്ഥന പ്രകാരം ഒരു ബസ് നല്കുന്ന സംവിധാനമായാണ് ഓണ്‍ഡിമാന്‍ഡ് ബസ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. നിരവധി പ്രദേശങ്ങള്‍ക്ക് ഇത് ഗുണകരമായി മാറിയിട്ടുണ്ട്. മാത്രമല്ല ഒരു പൊതുഗതാഗത സംവിധാനത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവും. അബുദാബി ലിങ്ക് ബസുകള്‍ ദിവസവും രാവിലെ 6 മുതല്‍ രാത്രി 11 വരെ ഓടുന്നു. യാസ് ദ്വീപ്, ഖലീഫ സിറ്റി, സാദിയാത്ത് ദ്വീപ്, അല്‍ ഷഹാമ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ ഹാഫിലത്ത് കാര്‍ഡ് ഉപയോഗിച്ച് 2 ദിര്‍ഹം നിരക്കില്‍ സേവനം നല്കുന്നു. 2023ല്‍ അബുദാബി ലിങ്ക് സേവനത്തിന്റെ പ്രയോജനം ലഭിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 367,000 ട്രിപ്പുകളാണെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. അല്‍ ഷഹാമയിലെ 146,000 യാത്രകള്‍, യാസ് ദ്വീപില്‍ 84,000 യാത്രകള്‍, സാദിയാത്ത് ദ്വീപില്‍ 53,000 യാത്രകള്‍, ഖലീഫ സിറ്റിയില്‍ 84,000 യാത്രകള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി. കൂടാതെ, അബുദാബി ലിങ്ക് ആപ്ലിക്കേഷന്‍ വര്‍ഷം മുഴുവനും 27,000 തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. അബുദാബി മൊബിലിറ്റി യുണൈറ്റഡ് ട്രാന്‍സ്, വിയ എന്നിവയുടെ പങ്കാളിത്തത്തോടെ ഓണ്‍ഡിമാന്‍ഡ് ബസ് സര്‍വീസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. സേവന നിലവാരവും വിപുലീകരിച്ചു. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തു. ഈ മാറ്റങ്ങള്‍ വരുത്തിയതോടെ ഇതിലേക്കുള്ള പ്രവേശനം ലളിതമാക്കി. മാത്രമല്ല കാത്തിരിപ്പ് സമയം കുറയ്ക്കുകയും വാഹന ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
വര്‍ദ്ധിച്ചുവരുന്ന ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും വിശ്വസനീയവുമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍, അല്‍ഗോരിതങ്ങള്‍, തത്സമയ ട്രാക്കിംഗ് സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു.