സൈബര്‍ സെക്യൂരിറ്റി പരീക്ഷയില്‍ മികച്ച വിജയം നേടി നൗഫിയ നൗഷാദ്

ന്യൂഡല്‍ഹി: : യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ടെണ്ടര്‍ തര്‍ക്കത്തെ തുടര്‍ന്ന താല്കാലികമായി തടസ്സപ്പെട്ടതായി അറിയുന്നു. നേരത്തെയുണ്ടായിരുന്ന ബിഎല്‍എസ് ഏജന്‍സിയില്‍ നിന്ന് സേവനങ്ങള്‍ ജൂലൈ 1 മുതല്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍ ഏജന്‍സിയിലേക്ക് മാറേണ്ടതാണ്. എന്നാല്‍ ഇതേക്കുറിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. ഇപ്പോഴുണ്ടായ താല്കാലിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ പ്രവാസികളോട് കണ്‍സുലാര്‍ സേവനങ്ങള്‍ക്കായി എംബസിയും കണ്സുലേറ്റും നേരിട്ട് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ക്കായി ഇന്ന് മുതല്‍ അപ്പോയിന്റ്മെന്റുകള്‍ ഇല്ലാതെ എംബസിയിലേക്കും കണ്സുലേറ്റിലേക്കും നേരിട്ടെത്തണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി അബുദാബിയിലെ ഇന്ത്യന്‍ എംബസി പുതിയ കണ്‍സുലാര്‍ സേവന നിയമങ്ങള്‍ പ്രഖ്യാപിച്ചത്. ഭരണപരമായ കാരണങ്ങളാല്‍, അബുദാബിയിലെ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കണ്സുലേറ്റും വ്യാഴാഴ്ച മുതല്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് തുടങ്ങിയ കണ്‍സുലാര്‍ സേവനങ്ങള്‍ പരിമിതമായ രീതിയില്‍ സ്വന്തം ഓഫീസുകളില്‍ നിന്ന് നേരിട്ട് നല്‍കിത്തുടങ്ങുമെന്നാണ് അറിയിപ്പ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശ കണ്‍സുലാര്‍ ഔട്ട്സോഴ്സിംഗ് കരാറുകള്‍ കൈമാറുന്നതിനെ ബാധിച്ച ഡല്‍ഹിയിലെ ടെന്‍ഡര്‍ തര്‍ക്കമാണ് ഈ അടിയന്തിര തീരുമാനത്തിന് പിന്നിലെന്ന് ഗള്‍ഫിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
45 ലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ള യുഎഇയില്‍, പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയിരുന്ന ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെയും അറ്റസ്റ്റേഷന് സേവനങ്ങള്‍ നല്‍കിയിരുന്ന എസ്ജിവൈഎസ് ഗ്ലോബല്‍ സര്‍വീസസിന്റെയും കരാര്‍ കാലാവധി 2026 ജൂണ്‍ 30-ഓടെ അവസാനിച്ചിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച പുതിയ ടെന്‍ഡര്‍ പ്രകാരം, ‘അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സി’ പുതിയ ഏകീകൃത സേവന ദാതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂലൈ 1 മുതല്‍ ചുമതലയേല്‍ക്കാന്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ ചോദ്യം ചെയ്ത് ചില ഏജന്‍സികള്‍ കോടതിയെ സമീപിച്ചെന്നാണ് അറിയുന്നത്. ‘ഇ ട്രാവല്‍ ടെക്’, ‘വെരാസിസ്’ എന്നീ രണ്ട് കമ്പനികള്‍, യുഎഇ കരാറിനായി സമര്‍പ്പിച്ച ടെക്നിക്കല്‍ ബിഡ് മൂല്യനിര്‍ണ്ണയം ചെയ്ത രീതിയെ ചോദ്യം ചെയ്തിരിക്കുകയാണ്. എന്നാല്‍ ടെന്‍ഡര്‍ മൂല്യനിര്‍ണ്ണയത്തില്‍ സര്‍ക്കാരിനുള്ള വിവേചനാധികാരത്തെ ഡല്‍ഹി ഹൈക്കോടതി പിന്തുണച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി ‘ഇ ട്രാവല്‍ ടെക്’ സുപ്രീം കോടതിയെ സമീപിച്ചു. ജൂണ്‍ 24-ന് കേസ് പരിഗണിച്ച സുപ്രീം കോടതി, നിലവിലെ സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. തര്‍ക്കത്തില്‍ അന്തിമതീരുമാനം ആകുന്നതുവരെ നിലവിലുള്ള സാഹചര്യത്തില്‍ മാറ്റം വരുത്തരുതെന്നും, ഡല്‍ഹി ഹൈക്കോടതി ഈ വിഷയം അടിയന്തിരമായി വീണ്ടും കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജൂണ്‍ 29-ന് കേസ് പരിഗണിച്ച ഹൈക്കോടതി, ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് ചേര്‍ത്ത് ജൂലൈ 1-ലേക്ക് മാറ്റി. എന്നാല്‍ ജൂലൈ 1-ലെ സിറ്റിംഗ് പിന്നീട് ജൂലൈ 2-ലേക്ക് മാറ്റിവെക്കുകയാണുണ്ടായത്. തന്മൂലം നിലവില്‍ അല്‍ഹിന്ദിന്റെ ചുമതലയേറ്റെടുക്കല്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പഴയ കരാര്‍ അവസാനിച്ചതോടെ ബിഎല്‍എസും എസ്ജിവൈഎസും തങ്ങളുടെ ഓഫീസുകള്‍ അടച്ചു. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അല്‍ഹിന്ദിന് ചുമതലയേല്‍ക്കാനും സാധിച്ചില്ല. ഇതോടെയാണ് താല്‍ക്കാലികമായി എംബസിയും കണ്സുലേറ്റും നേരിട്ട് സേവനങ്ങള്‍ നല്കാന് തീരുമാനിച്ചത്.