
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ മരണപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും ‘കൊയിലാണ്ടി ക്കൂട്ടം’ രക്ഷാധികാരിയുമായ പി.വി സഫറുല്ലയുടെ മയ്യിത്ത് ഇന്ന് ളുഹ്ര് നമസ്കാരാനന്തരം കൊയിലാണ്ടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഇന്നലെ രാത്രി റിയാദില്‍ നിന്നും നാസ് എയര്‍ലൈന്‍സില്‍ കൊണ്ടുവന്ന മൃതദേഹം ഇന്ന് രാവിലെ ഏഴര മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലെത്തും. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു കാറില്‍ വരുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഫറുല്ല മരിച്ചത്. കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ പരേതനായ ഇബ്രാഹിം ഹാജിയുടെയും ഫാത്തിമയുടെയും മകനായ സഫറുല്ല റിയാദിലെ അറേബ്യന്‍ ഷീല്‍ഡ് കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 33 വര്‍ഷമായി പ്രവാസിയാണ്.
ഭാര്യ: കെ.എം സലീന (കൊല്ലം), മക്കള്‍: ഡോ. തന്‍ഹ മറിയം,മുഹമ്മദ് അലന്(മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥി),അഫ്രിന് സഫറുല്ല (ഡി.എം മിംസ് വയനാട് വിദ്യാര്‍ഥി), ലയാന് സഫറുല്ല (ഗോകുലം പബ്ലിക് സ്കൂള്‍). കെഎംസിസി ഭാരവാഹികളായ റഫീഖ് മഞ്ചേരി,അലി അക്ബര്‍ കുന്ദമംഗലം,റാഷിദ് ദയ,കുടുംബാംഗങ്ങളായ നജീബ്,നിസാര്‍, മുജീബ്,ജാസിം എന്നിവരും ജോലി ചെയ്തിരുന്ന കമ്പനിഅ ധികൃതരും നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ടായിരുന്നു.