
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : ആരെയും വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറയാണെന്ന് ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആനില്‍ നിന്നും സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ക്ക് വരെ ഗ്രഹിക്കാന്‍ പാഠങ്ങളുണ്ട്. ഭൗതിക ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തുന്ന ഈ വിശുദ്ധ ഗ്രന്ഥം കാലാതിവര്‍ത്തിയാണ്. ധര്‍മത്തിലധിഷ്ഠിതമായ സംസ്കാരവും മാനവികതയുമാണ് ലോകത്തിന് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഖുര്‍ആന്‍ വാര്‍ഷിക സംഗമവും സെന്റര്‍ റിലീജ്യസ് വിഭാഗം പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സിംസാറുല്‍ ഹഖ് ഹുദവി. പ്രൗഡഗംഭീരമായ പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ സെന്റര്‍ ഹാളില്‍ തിങ്ങിനിറഞ്ഞു. ഖുര്‍ആന്‍:കാലങ്ങളെ അതിജീവിച്ച മഹാവിസ്മയം എന്ന ശീര്‍ഷകത്തിലായിരുന്നു ഉസ്താദിന്റെ പ്രഭാഷണം. പരിപാടിയില്‍ സംബന്ധിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്ക് ഉംറ ചെയ്യാനുള്ള ഭാഗ്യവും, മറ്റു പ്രോത്സാഹന സമ്മാനങ്ങളും നല്കി.
ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുള്ള സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. സയ്യിദ് ഷഹീന് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സദസ്സിന് റിലീജ്യസ് സെക്രട്ടറി ഇസ്ഹാഖ് നദ്വി സ്വാഗതവും പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു. ഐഐസി എഡ്യൂക്കേഷന്‍ വിംഗ് സംഘടിപ്പിച്ച ഇന്‍സൈറ്റ് സമ്മര്‍ 2024 ല്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സര്‍ഗ സൃഷ്ട്ടികള്‍ അടങ്ങിയ ‘Delights Souvenir’ ന്റെ പ്രകാശനവും സാഹിത്യ വിഭാഗത്തിന്റെ ലൈബ്രറി മെമ്പര്‍ഷിപ് ക്യാമ്പയിന് ഉദ്ഘാടനവും, അബുദാബി സുന്നി സെന്റര്‍ റബീഉല്‍ അവ്വലില്‍ നടത്തുന്ന സീറത്തു ന്നബി സീസണ് 4ന്റെ ബ്രോഷര്‍ പ്രകാശനവും നടന്നു. ഇസ്്ലാമിക്
സെന്റര്‍ ഭാരവാഹികളായ ബി.സി അബൂബക്കര്‍, വി.പി.കെ അബ്ദുള്ള, ഇബ്രാഹിം മുസ്ലിയാര്, സി.സമീര്‍, ഹുസൈന്, ജാഫര്‍ കുറ്റിക്കോട്, കമാല്‍ കരീം, ഹാഷിം, മഷ്ഹൂദ് തുടങ്ങി അബുദാബി സുന്നി സെന്റര്‍ നേതാക്കളായ അബ്ദുല്‍ കബീര്‍ ഹുദവി, ഉസ്താദ് ഹാരിസ് ബാഖവി, സയ്യിദ് ജാബിര്‍ ദാരിമി, മുഹമ്മദ് കുഞ്ഞി, നൗഫല്‍ പട്ടാമ്പി, കെഎംസിസി നേതാക്കളായ റഷീദ് പട്ടാമ്പി, പി.കെ അഹ്മദ്, അഷ്റഫ് പൊന്നാനി, ഹംസ നടുവില്‍, കോയ തിരുവത്ര, ഷറഫു തളിപ്പറമ്പ്, അബ്ദുല്‍ ബാസിത്, നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.