
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
റാസല്‍ഖൈമ : റാസല്‍ഖൈമ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി തങ്ങള്‍ തണലോര്‍മ്മ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം ഹൃദ്യമായി. ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ ഓരോരുത്തരും ഹൃദ്യമായി അവതരിപ്പിച്ചു. അബ്ദുള്ളക്കുട്ടി മൗലവി പള്ളിക്കര പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് റസാഖ് ചെനക്കല്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ടി എം ബഷീര്‍ കുഞ്ഞു യോഗം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം സി വി അബ്ദുല്‍ റഹ്മാന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സ്റ്റേറ്റ് കെഎംസിസി ഭാരവാഹികളായ നാസര്‍ പൊന്മുണ്ടം, അസീസ് കൂടല്ലൂര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നൗഫല്‍ അസ്അദി കണ്ണൂര്‍, കുഞ്ഞാലിക്കുട്ടി മലപ്പുറം, ഫാസില്‍ പടിഞ്ഞാറങ്ങാടി, ബാദുഷ അണ്ടത്തോട് തുടങ്ങിയവര്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സംസ്ഥാന നേതാക്കളായ താജുദ്ദീന് മര്‍ഹബ, അസീസ് പേരോട്, ഹസൈനാര്‍ കോഴിച്ചെന, നിയാസ് വടകര, വെട്ടം അബ്ദുല്‍ കരീം സംബന്ധിച്ചു.