
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : അറ്റകുറ്റ പണികള്‍ അനിവാര്യമായ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ നവംബര്‍ മാസം മധ്യത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രധാന റോഡുകളടക്കം അറ്റകുറ്റപ്പണികള്‍ ആവശ്യമായ പാതകള്‍ ധാരാളമുണ്ട്. മഴക്കെടുതിയില്‍ വെള്ളം കെട്ടി നിന്ന് നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണികള്‍ കാത്തുകിടക്കുകയാണ് മിക്ക റോഡുകളും. പൊതുമരാമത്ത് വകുപ്പിലുള്ള സ്വാഭാവിക സാങ്കേതിക തടസ്സങ്ങളാണ് പ്രവൃത്തികള്‍ വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്. സ്വദേശി കേന്ദ്രങ്ങളിലും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ ഏരിയയിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.
റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് കമ്പനികള്‍ നല്കിയ നിരക്കുകളും അവയുടെ നിര്‍മ്മാണ വൈദഗ്ധ്യവും പൊതുമരാമത്ത് ടെണ്ടര്‍ വിഭാഗം സെന്‍ട്രല്‍ ഏജന്‍സി പരിശോധിച്ച് വരികയാണ്. നവീകരണ പ്രവൃത്തിക്ക് യോഗ്യതയും നിരക്കും തൃപ്തികരമായ കമ്പനിയുമായി പൊതുമരാമത്ത് ടെണ്ടര്‍ വിഭാഗം സെന്‍ട്രല്‍ ഏജന്‍സി കഴിഞ്ഞ ദിവസം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി പൊതുമരാമത്ത് വൃത്തങ്ങള്‍ അറിയിച്ചു. ടെണ്ടര്‍ വിഭാഗത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഓഡിറ്റ് ബ്യുറോയുടെ അന്തിമാനുമതി ലഭിക്കണം. ടെണ്ടര്‍ ലഭിക്കുന്ന കമ്പനിയുമായി ഒക്ടോബര്‍ അവസാനത്തോടെ മന്ത്രാലയം കരാറില്‍ ഒപ്പുവെക്കും. നവംബര്‍ 15 നകം റോഡ് പണി തുടങ്ങാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
അടുത്ത ദിവസങ്ങളില്‍ കുവൈത്തില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ മുന്നൊരുക്കമായി മഴവെള്ളം ഒഴുകിപ്പോകാനുള്ള െ്രെഡനേജുകള് വൃത്തിയാക്കുന്ന പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പികളും കാനുകളും സാനിറ്ററി പാടുകളും െ്രെഡനേജുകളില് നിന്നും പുറത്തെടുത്തിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ അലക്ഷ്യമായി കളയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.