
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മസ്കത്ത് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഒമാനി നടന് ഡോ. താലിബ് അല്‍ ബലൂഷി മുഖ്യാഥിതിയായി പങ്കെടുത്തു. ആര്‍എംഎ പ്രസിഡന്റ് ഫൈസല്‍ ആലുവ പരിപാടി ഉദ്ഘാടനം ചെയ്തു. നീതു ജിതിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അല്‍ മാസ്സ് ഗോള്‍ഡ് എംഡി സുരേന്ദ്രന് വേലായുധന്, എവറസ്റ്റ് ഇന്റര്‍നാഷണല്‍ കമ്പനി എംഡി സുരേഷ് ബാലകൃഷ്ണന്, ഷാജഹാന്, സുജിത് സുഗുണന്, ആഷിഖ്, ഷൈജു, സച്ചിന്, സുഹൈല്‍ സംസാരിച്ചു.
ചടങ്ങില്‍ ഡോ. താലിം അല്‍ ബലൂഷിയെ ഫൈസല്‍ ആലുവ ആദരിച്ചു. ആര്‍എംഎ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കേരളീയ നാടന്‍ കലാരൂപങ്ങളും ഡാന്‍സ്, ഗാനം, കഥ പറയല്‍, ഫാഷന്‍ ഷോ, ഗെയിംസ്, ഗാനമേള, മിമിക്രി, മെന്റലിസം ഷോ എന്നിവയും അരങ്ങേറി. എസ്എസ്എല്‍സി പരീക്ഷക്ക് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. സന്തോഷ് സ്വാഗതവും വനിത വിങ് കണ്‍വീനര്‍ ബിന്‍സി സിജോയ് നന്ദിയും പറഞ്ഞു.