
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
റിയാദ് : സൗദി കെഎംസിസി ദേശീയതലത്തിൽ സംഘടിപ്പിച്ച സോക്കറിന്റെ ഫൈനൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച റിയാദിൽ നടക്കും. മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വക്കറ്റ് ഹാരിസ് ബീരാൻ എംപി എന്നിവർ പങ്കെടുക്കും. കലാശ പോരാട്ടത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വെള്ളിയാഴ്ച റിയാദ് നസ്രിയ മുറൂറിനടുത്തുള്ള റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ ആയിരിക്കും ഫൈനൽ നടക്കുക. വൈകിട്ട് 7 30ന് ആയിരിക്കും കിക്കോഫ്. ജിദ്ദ സബീൻ സബിൻ എഫ്സിയും കിഴക്കൻ പ്രവിശ്യയിലെ ബദർ എഫ്സിയും തമ്മിലായിരിക്കും ഫൈനൽ മത്സരം. സന്തോഷ്ട്രോഫി, ഐ ലീഗ് താരങ്ങൾ അടക്കം മത്സരത്തിൽ ബൂട്ടണിയും. പാലക്കാട് ജില്ലാ കെഎംസിസി ഫുട്ബോൾ മേളയുടെ ഫൈനൽ മത്സരവും ഇതേ ഗ്രൗണ്ടിൽ അരങ്ങേറും.