
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അജ്മാന് : റസിഡന്‍സി നിയമം ലംഘിച്ച പ്രവാസികളെ സഹായിക്കാന്‍ 30 ലക്ഷം ദിര്‍ഹത്തിന്റെ സംരംഭവുമായി അജ്മാനിലെ പ്രാദേശിക ചാരിറ്റി സംഘടന രംഗത്ത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്റ് പോര്‍ട്ട്സ് സെക്യൂരിറ്റി(ഐസിപി)യുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് കറക്ഷന് ഓഫ് ദ സ്റ്റാറ്റസ് ഓഫ് വയലേറ്റേഴ്സ് എന്ന സംരംഭം പ്രവര്‍ത്തനമാരംഭിച്ചത്. ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്ഗനൈസേഷന് (ഐസിഒ) ആണ് കാമ്പയിനു നേതൃത്വം നല്‍കുന്നത്. ഇന്ത്യക്കാരായ നൂറുകണക്കിന് പ്രവാസികള്‍ക്ക് ഈ സംരംഭം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച് ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന രണ്ടുമാസത്തെ പൊതുമാപ്പ് പദ്ധതി നിയമലംഘകര്‍ക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ നിരോധനമോ പിഴയോ എക്സിറ്റ് ഫീസോ ഇല്ലാതെ രാജ്യം വിടാനോ അനുവദിക്കുന്നുവെന്ന് ഐസിഒ സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വ്യവസ്ഥകള്‍ പാലിക്കുന്ന 600 പേരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് ഐസിഒ നടപടി പൂര്‍ത്തിയാക്കും.