
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : അവധിയുടെ ആലസ്യം കഴിഞ്ഞു, ഇനി ഉണര്‍വിന്റെ കാലം. വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നു. നീണ്ട അവധിക്കാലത്തിന് ശേഷം സമ്മിശ്ര വികാരങ്ങളുമായി എത്തിയ വിദ്യാര്‍ത്ഥികളെ സ്ഥാപന കവാടത്തില്‍ വിദ്യഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. ഏതാണ്ട് 1.2 മില്യനോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ സ്കൂളുകളില്‍ അറിവ് നുകരാനെത്തിയത്. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശവും നീരീക്ഷണവുമുള്ളതിനാല് തുറക്കും മുമ്പ് തന്നെ സ്കൂളുകളിലെല്ലാം മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആനുപാതികമായി ക്ലാസ് മുറികള്‍, അനുബന്ധ സൗകര്യങ്ങള്‍, ശീതീകരണ സംവിധാനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യ പരിപാലനമടക്കമുള്ള മുന്‍ഗണനാ പദ്ധതികള്‍ നിര്‍ദേശിച്ച വിധം നടപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ പരിശോധിച്ചു ഉറപ്പ് വരുത്തിയിരുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ക്ലാസ് മുറികളുടെ കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആകര്‍ഷകമായ ക്ലാസ് മുറികളായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. കൂടുതല്‍ മികവോടെ സുരക്ഷ സംവിധാനം സ്കൂളുകളിലുണ്ടാവണമെന്നും വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരമുയര്‍ത്താനുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയ നിര്‍ദേശങ്ങളും സ്കൂളുകളില്‍ നടപ്പിലാക്കി. സ്കൂള്‍ ബസ്സുകളിലെ സൗകര്യങ്ങളും അധികൃതര്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നു. പോയിന്റില്‍ വെച്ച് കുട്ടികളെ കയറ്റിയത് മുതല്‍ സ്കൂളില്‍ ഇറക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും സുരക്ഷിത യാത്ര ലക്ഷ്യമാക്കി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ര്മാര്ക്കും പ്രത്യേക പരിശീലനം ഒരുക്കിയിരുന്നു പല സ്ഥാപനങ്ങളും.
6,500 ബാഗുകള്‍ സമ്മാനിച്ച് ഷാര്‍ജ ചാരിറ്റി
ഷാര്‍ജ : നിര്‍ധന കുടുംബങ്ങളിലെ കുരുന്നുകളെ ചേര്‍ത്ത് പിടിച്ച് ഷാര്‍ജ ചാരിറ്റി. ബാക്ക് ടു സ്കൂള്‍ കാമ്പയിന് ഭാഗമായി 6,500 സ്കൂള്‍ ബാഗുകള്‍ ഷാര്‍ജ ചാരിറ്റി സമ്മാനിച്ചു. ഒരു വിദ്യാര്‍ഥിക്ക് പഠനാവശ്യത്തിനുളള പുസ്തകങ്ങളും സ്കൂള്‍ ബാഗ്, മറ്റു പഠന സാമഗ്രികളടക്കം ഉള്‍ക്കൊള്ളുന്നതാണ് ഷാര്‍ജ ചാരിറ്റിയുടെ ബാഗുകള്‍. അറബ്, ഇന്ത്യക്കാരടക്കം ഏഷ്യന്‍ വംശജരുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ബാഗുകള്‍ സമ്മാനിക്കുകയായിരുന്നു.
സ്കൂള്‍ സോണുകളില്‍ ഗതാഗതക്കുരുക്ക്
ഷാര്‍ജ : സ്കൂള്‍ സോണുകളില്‍ കടുത്ത ഗതാഗത കുരുക്കാണ് ഇന്നലെ രാവിലെ അനുഭവപ്പെട്ടത്. സ്കൂള്‍ ബസ്സുകളുടെ നീണ്ട നിരയായിരുന്നു അതി രാവിലെ മുതല്‍ സ്കൂള്‍ സോണുകളിലും, സ്കൂള്‍ സോണുകളെ ബന്ധിപ്പിക്കുന്ന റോഡുകളിലും. വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയില്‍ ക്ഷമകെട്ട് നിര്‍ത്താതെ ഹോണടികളിലൂടെ ബഹളമയമാക്കി ചിലര്‍. അതിരാവിലെ ജോലി സ്ഥലത്തേണ്ട പലരും കൃത്യ സമയത്ത് തൊഴിലിടത്തെത്താനാവാതെ റോഡില്‍ കുരുങ്ങി. സ്കൂള്‍ തുറക്കുന്നത് കണക്കാക്കി നേരത്തെ പുറപ്പെട്ടുവെങ്കിലും റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍ വേഗത കൂട്ടാനാവാത്ത നിലയായി. പ്രധാന നിരത്തുകളില്‍ പെട്രോളിങ് പോലീസ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗതം സുഗമമാക്കാന്‍ കഠിന യത്നം തന്നെ നടത്തി.
ഐഎഎസ് സ്കൂളില്‍ മധുരം നല്കി
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ എത്തിയ കുട്ടികളെ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ മാനേജിങ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആണ് കുട്ടികളുടെയും പെണ് കുട്ടികളുടെയും വിഭാഗത്തിലായി പതിനഞ്ചായിരത്തോളം കുട്ടികളാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിതാക്കളായുള്ളത്. വേനലവധി കഴിഞ്ഞ് എത്തിയ കുട്ടികളെ മധുരം നല്കി സ്വീകരിച്ചു. പഠന നിലവാരമുയര്‍ത്തുന്നതിനും ക്ലാസ് മുറികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കുന്നതിനും വ്യത്യസ്ത പദ്ധതികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നടപ്പാക്കി.