
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
മസ്കത്ത്: ഒമാനിന്റെ തലസ്ഥാന നഗരിയായ മസ്കത്തിനെ ഏഷ്യയിലെ രണ്ടാമത്തെ വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തു. സെര്‍ബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗ് ഏജന്‍സിയായ നംബിയോ ആണ് സര്‍വേ നടത്തിയത്. നഗരത്തിലെ വായു ജല മലിനീകരണ നിയന്ത്രണം, മാലിന്യ സംസ്കരണം, ഹരിത മേഖലകള്‍ തുടങ്ങിയ നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശുചിത്വത്തിനും സുസ്ഥിര വികസനത്തിനും ഭരണകൂടം നല്കുന്ന കര്‍ശന നിയമങ്ങളാണ് മസ്കത്തിനെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. പാരിസ്ഥിതിക നേട്ടങ്ങളില്‍ ഏറെ മുന്നില്‍ നില്ക്കുന്ന പല ഏഷ്യന്‍ നഗരങ്ങളെയും പിന്നിലാക്കിയാണ് 36.2 ശതമാനത്തോടെയാണ് മസ്കത്ത് ഈ നേട്ടം കൈവരിച്ചത് എന്നത് ഏറെ ശ്ലാഘനീയമാണ്. മസ്കത്ത് ഭരണകൂടം സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുരക്ഷിതവും പരിസ്ഥിതി സൗഹൃദ പൂര്‍ണവുമായ ജീവിത രീതി പ്രദാനം ചെയ്യുന്നു എന്നതാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്. പു:നചംക്രമണത്തിനും കുറഞ്ഞ കാര്‍ബന്‍ ഉപയോഗത്തിനും ഹരിത പദ്ധതികള്‍ക്കും നിരന്തരമായി തികഞ്ഞ ശ്രദ്ധയാണ് മസ്കത്ത് നല്കി കൊണ്ടിരിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃകാപരമായ പദ്ധതികളാണ് മറ്റു നഗരങ്ങളെ അപേക്ഷിച്ച് മസ്കത്ത് നടപ്പിലാക്കുന്നത്. മസ്കത്തിന് ലഭിച്ച ഈ അംഗീകാരത്തില്‍ അധികാരികളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും പരിസ്ഥിതി സംഘടനകളില്‍ നിന്നും വലിയ സ്വീകാര്യതയും പ്രശംസയുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്നും മസ്കത്തിന്റെ പ്രകൃതി ഭംഗി കാത്തു സൂക്ഷിക്കുന്നതിനും പൗരന്മാരുടെ സുരക്ഷിത ജീവിത ശൈലി ഉറപ്പു വരുത്തുന്നതിനും വിവിധങ്ങളായ പദ്ധതികളാണ് ഭരണകൂടം മുന്നോട്ട് വച്ചിട്ടുള്ളത്. സുസ്ഥിര വികസനത്തിലും പ്രകൃതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെയും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. നമ്പിയോയുടെ സര്‍വേ പ്രകാരം ഒന്നാമത് സിങ്കപ്പൂരും മൂന്നാമത് ഇസ്്ലാമാബാദും നാലാമത് ടോക്യോയും അഞ്ചാമത് അന്റാലിയയുമാണ്.