
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഷാര്‍ജ : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ചരിത്രവിജയം നേടിയ ഷാഫി പറമ്പില്‍ എം.പിക്ക് യു.ഡി.എഫ്,ആര്.എം.പി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജയില്‍ സ്വീകരണം നല്‍കും. 22ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, യു.ഡി.എഫ് യു.എ.ഇ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് കെ.പി മുഹമ്മദ്,ജനറല്‍ കണ്‍വീനര്‍ ഇഖ്ബാല്‍ ചെക്കിയാട് എന്നിവര്‍ അറിയിച്ചു. സ്വീകരണ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ എം.പിക്കൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍, മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല തുടങ്ങി യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പ്രവാസികള്‍ക്കായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ തങ്ങളുടെ പ്രിയ എംപിയെ സ്വീകരിക്കാന്‍ ഷാര്‍ജ ഒരുങ്ങിയെന്നും വലിയ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകരെന്നും സംഘാടക സമിതി അറിയിച്ചു. യോഗത്തില്‍ കെ.എം.സി.സി, ഇന്‍കാസ്, ആര്.എം.പി നേതാക്കള്‍ പങ്കെടുത്തു. നൗഷാദ് മന്ദങ്കാവ് നന്ദി പറഞ്ഞു.