
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ഷാര്‍ജ: എമിറേറ്റിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുനരുപയോഗ ഊര്‍ജ കമ്പനിയായ മസ്ദറിന്റെയും ഇഡിഎഫ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണിത്. 60 മെഗാപീക്കിന്റെ പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചു. എസ്എന്ഒസിയുടെ സജാ ഗ്യാസ് കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി സുസ്ഥിര ഊര്‍ജത്തിലേക്കുള്ള നഗരത്തിന്റെ നീക്കത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. ഓരോ വര്‍ഷവും 66,000 ടണ്‍ കാര്‍ബണ്‍ ഉദ്വമനം ഇല്ലാതാക്കും വിധത്തിലുള്ള തുല്യമായ ഊര്‍ജ്ജം പുതിയ പദ്ധതിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കും.
ഇത് പ്രതിവര്‍ഷം 14,600 കാറുകള്‍ നിരത്തിലിറക്കുന്നതിന് തുല്യമാണ്. 2032ഓടെ നെറ്റ് സീറോ എമിഷന്‍ നേടാനുള്ള എസ്എന്ഒസിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. സോളാര്‍ പ്ലാന്റ് കമ്പനിയുടെ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കൂടുതല്‍ ചെലവ് കുറഞ്ഞ ഊര്‍ജ്ജ ഉത്പാദിപ്പിക്കാനും കഴിയും. 2032ഓടെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ നെറ്റ്സീറോ നേടുന്നതിനുള്ള ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാനും ഷാര്‍ജയുടെ എമിറേറ്റിന്റെ സുസ്ഥിരത അജണ്ടയ്ക്കും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പിന്തുണ നല്‍കാനും കഴിയുമെന്ന് എസ്എന്‍ഒസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹതേം അല്‍ മോസ പറഞ്ഞു. ഈ പ്രോജക്റ്റ് ഡീകാര്ബണൈസേഷന് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എമിറേറ്റിന് മൊത്തത്തില്‍ കൂടുതല്‍ ചെലവ് കുറഞ്ഞ ഊര്‍ജ്ജ ഭാവി സുരക്ഷിതമാക്കുന്നതിനും പ്രാപ്തമാക്കുമെന്ന് എമേര്‍ജ് ജനറല്‍ മാനേജര്‍ മൈക്കല്‍ അബി സാബ് കൂട്ടിച്ചേര്‍ത്തു.