യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

ഷാര്‍ജ : കച്ച പാര്‍ക്കിങ് ഇടങ്ങള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാകുന്നതായി പരാതി. റോള, മുസല്ല,നബ്ബ തുടങ്ങിയ റെസിഡന്‍ഷ്യല്‍ മേഖലകളിലെ താമസക്കാരാണ് തുറസായ പാര്‍ക്കിങ് സ്ഥലങ്ങള്‍ മദ്യ വില്‍പ്പന പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുന്നുവെന്ന പരാതി ഉയര്‍ത്തുന്നത്. സന്ധ്യയായല്‍ ഇത്തരം ഇടങ്ങളില്‍ അബ്കാരികളും പിടിച്ചു പറിക്കാരും തമ്പടിക്കുന്നു. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കടിയിലും മറ്റുമാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചു വെക്കുന്നത്. മദ്യ വില്‍പ്പനക്കാരും വാങ്ങാനെത്തുന്നവരും തമ്മിലുള്ള കശപിശ പലപ്പോഴും പോര്‍വിളിയിലും ഏറ്റുമുട്ടലിലും കലാശിക്കുന്നു. ഇത് തെരുവിനെ പോര്ക്കളമാക്കുന്ന അവസ്ഥയിലേക്കെത്തിയെന്നാണ് സമീപ സ്ഥലങ്ങളിലെ കച്ചവടക്കാരുടെയും താമസക്കാരുടെയും പരാതി. പ്രശ്ന ബാധിത സ്ഥലത്തേക്ക് പൊലീസ് എത്തുന്ന സൂചന കിട്ടിയാല്‍ ഞൊടിയിടയില്‍ അക്രമികള്‍ ഇരുളിലേക്ക് ഓടിമറയുകയാണ് പതിവ്.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു