
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: യുഎഇ കാബിനറ്റില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഇരട്ട പദവിയോടെ യുഎഇ കാബിനറ്റില്‍ അംഗമായി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായാണ് ശൈഖ് ഹംദാനെ നിയമിച്ചിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് എക്സിലൂടെ ഫെഡറല്‍ ഗവണ്മെന്റിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. തന്റെ ജനങ്ങളെ സ്നേഹിക്കുന്ന നേതാവാണ് ശൈഖ് ഹംദാന്‍ എന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. അതുപോലെ ജനങ്ങള്‍ ശൈഖ് ഹംദാനെയും ഇഷ്ടപ്പെടുന്നു. യുഎഇ ഗവണ്മെന്റിലേക്കുള്ള ശൈഖ് ഹംദാന്റെ കൂട്ടിച്ചേര്‍ക്കല്‍ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കുമെന്നും ഇക്കാര്യത്തില്‍ വളരെയധികം ആത്മവിശ്വാസമുണ്ടെന്നും ശൈഖ് മുഹമ്മദ് എക്സില്‍ പോസ്റ്റ് ചെയ്തു. വിദേശകാര്യ മന്ത്രിയുടെ ചുമതല കൂടാതെ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ ഉപപ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. യുഎഇ വിദ്യാഭ്യാസ മന്ത്രിയായി സാറ അല്‍ അമീരി നിയമിതയായി. അവര്‍ മുമ്പ് പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്നു.
ഹ്യൂമന്‍ റിസോഴ്സ്, എമിറേറ്റൈസേഷന്‍ മന്ത്രിയായ ഡോ. അബ്ദുള്‍ റഹ്മാന് അല്‍ അവാര് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായും പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹൂള്‍ ഇനി കായിക മന്ത്രാലയത്തെ സേവിക്കും. ആലിയ അബ്ദുല്ല അല്‍ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയായി നിയമിച്ചു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ആലിയയ്ക്ക് മികച്ച അനുഭവമുണ്ട്. എമിറേറ്റുകള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് അവരുടെ പങ്ക് എന്നും-ശൈഖ് മുഹമ്മദ് പറഞ്ഞു. കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മനുഷ്യ വിഭവശേഷി കൗണ്‍സില്‍ വിപുലീകരിച്ചു.