
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : മേഖലയിലെ ഏറ്റവും വലിയ ഇവന്റായ അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് സന്ദര്‍ശിച്ചു. എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘ഭാവിയെ ആശ്ലേഷിക്കുന്നു, ഭൂതകാലത്തെ ബഹുമാനിക്കുന്നു’ എന്ന പ്രമേയത്തില്‍ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററിലാണ് പരിപാടി നടക്കുന്നത്. പര്യടനത്തിനിടെ വേട്ടയാടല്‍, കുതിരസവാരി വ്യവസായങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ നിരവധി ദേശീയ അന്തര്‍ദേശീയ കമ്പനികളുടെ സ്റ്റാളുകള്‍ ശൈഖ് മുഹമ്മദ് വീക്ഷിച്ചു. കായിക വിനോദങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശകരുമായി ഇടപഴകുകയും അവരുടെ പ്രധാന കണ്ടുപിടുത്തങ്ങളെയും എക്സിബിഷനില്‍ അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളെയും കുറിച്ചുള്ള വിശദീകരണങ്ങള്‍ കേള്‍ക്കുകയുമുണ്ടായി.
യുഎഇയുടെ പൈതൃകം സംരക്ഷിക്കുന്നതില്‍ അഡിഹെക്സിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ശൈഖ് മുഹമ്മദ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദിയായി ഈ പരിപാടി മാറിയതായി ഊന്നിപ്പറഞ്ഞു. പൈതൃകം സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു, ഭാവി തലമുറകള്‍ അവരുടെ ചരിത്രത്തോടും സാംസ്കാരിക പാരമ്പര്യങ്ങളോടും അറിയേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാലന് ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.