
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: വേനല്‍കാല സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേനലവധിക്കാലത്ത് 6 സാധനങ്ങള്‍ കാറില്‍ വച്ചാല്‍ അപകടമുണ്ടാകുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി. സേഫ് സമ്മര്‍-ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായാണ് അബുദാബി പൊലീസ് അകടകരമായ വസ്തുക്കളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയട്ടുള്ളത്. സുരക്ഷാ-പ്രതിരോധ നടപടികളില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് മിക്ക വാഹനങ്ങളും തീപിടിക്കുന്നതിന് കാരണമാകുന്നതെന്ന് ഫോറന്‍സിക് എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അഗ്നിശമന വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. എഞ്ചിനീയര്‍ ആദില്‍ നസീബ് അല്സക്റി വിശദീകരിച്ചു. കാറില്‍ വായുസമ്മര്‍ദ്ദമുള്ള വസ്തുക്കള്‍, ബാറ്ററികള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, പെര്‍ഫ്യൂമുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നീ ആറു വസ്തുക്കളെക്കുറിച്ചാണ് പ്രധാനമായും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വേനല്‍ അവധിക്ക് പോകുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.