
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയെ ബന്ധിപ്പിച്ച് മറ്റു എമിറേറ്റുകളില്‍ നിന്നും സര്‍വീസ് നടത്തുന്ന ബസ് സര്‍വീസുകള്‍ ഏതൊക്കെയാണെന്ന് അറിയുമോ. അജ്മാനില്‍ നിന്നും അബുദാബിയിലേക്ക് പുതിയ ബസ് ഓടിതുടങ്ങിയിട്ടുണ്ട്. അജ്മാനില്‍ നിന്നും അബുദാബിയിലെത്തിയാല്‍ ഇവിടെയുള്ള ബീച്ചുകള്‍ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടാസ്വദിച്ച് തിരിച്ചുപോവാം. അങ്ങോട്ടും ഇങ്ങോട്ടുമായി നാല് സര്‍വീസുകളാണുള്ളത്. ബസുകള്‍ അജ്മാനിലെ അല്‍ മുസല്ല സ്റ്റേഷനില്‍ നിന്ന് ആദ്യ ബസ് രാവിലെ 7 മണിക്ക് പുറപ്പെടും. അവസാനത്തെ സര്‍വീസ് വൈകുന്നേരം 7 മണിക്കുമാണ്. അബുദാബിയില്‍ നിന്നും തിരിച്ച് ആദ്യ സവാരി രാവിലെ 10 മണിക്കും രാത്രി 9.30നുമാണ് സര്‍വീസ്. ഒരു യാത്രക്ക് 35 ദിര്‍ഹമാണ് ചാര്‍ജ് ഈടാക്കുക. മസാര്‍ കാര്‍ഡ് മുഖേന പണം നല്‍കാം. ഇത് കൂടാതെ ദുബൈ-അബുദാബി റൂട്ടില്‍ തടസ്സമില്ലാതെ ദുബൈ ആര്‍ടിഎ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആര്‍ടിഎയുടെ ഇ-100, ഇ-101 റൂട്ടുകള്‍ ദുബൈയും അബുദാബിയും തമ്മില്‍ തടസ്സമില്ലാത്ത കണക്ഷനുകള്‍ നല്കുന്നു. E-100 നമ്പര്‍ അല്‍ ഗുബൈബ ബസ് സ്റ്റേഷനും അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനും ഇടയിലാണ് ഓടുന്നത്. E101 നമ്പര്‍ ബസ് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനെയും അബുദാബി സെന്‍ട്രലുമായി ബന്ധിപ്പിക്കുന്നു.ദുബൈയിലെക്ക് 25 ദിര്‍ഹമാണ് ചാര്‍ജ്. ദുബൈ ആര്‍ടിഎയുടെ നോള്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഷാര്‍ജ-അബുദാബി റൂട്ടിലും ബസുണ്ട്. ഷാര്‍ജ നിവാസികള്‍ക്ക് എസ്ആര്‍ടിഎ യുടെ 117-ആര് റൂട്ടില്‍ കയറാം. അബുദാബിയില്‍ നിന്ന് ഷാര്‍ജയിലെ വിവിധ സ്റ്റോപ്പുകളിലേക്ക് 30 ദിര്‍ഹത്തിന് യാത്ര ചെയ്യാം. റാസല്‍ഖൈമയില്‍ നിന്ന് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ദിവസവും രാവിലെ 9 മണിക്കും വൈകുന്നേരം 3 മണിക്കും സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി ബസ് സര്‍വീസ് 47 ദിര്‍ഹത്തിന് നിങ്ങളെ അബുദാബിയില്‍ എത്തിക്കും.