
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : 2024ലെ യുഎഇ പൊതുമാപ്പ് കാലയളവില്‍ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവര്‍ക്ക് ഏതു വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താന്‍ യാതൊരു തടസവുമില്ലെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയ വിദേശികള്‍ക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളില്‍ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും അമര്‍ കസ്റ്റമര്‍ ഹാപ്പിനസ് ഡയരക്ടര്‍ ലഫ്. കേണല്‍ സാലിം ബിന്‍ അലി വ്യക്തമാക്കി.
വിസ നിയമം ലംഘിച്ചവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനും പൊതുമാപ്പ് അവസരം നല്കി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു.അവധി ദിവസങ്ങളിലും അടക്കം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറാനോ നിയമലംഘകര്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീര്‍ സെന്ററിലും ദുബൈയിലെ അമര്‍ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്തംബര്‍ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബര്‍ 31ന് അവസാനിക്കുമ്പോള്‍ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്.
‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ഫീസ് ഈടാക്കാതെ മറ്റു സൗകര്യങ്ങള്‍ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെന്റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേര്‍ക്ക് ഈ ക്യാമ്പ് വഴി തൊഴില്‍ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആര്‍എഫ്എ വ്യക്തമാക്കി.