
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
മസ്കത്ത്: യുഎഇയിലുള്ളവര്‍ക്ക് അല്‍ഐനിലെ ജബല്‍ ഹഫീത്തും റാസല്‍ഖൈമയിലെ ജബല്‍ ജൈസും പരിചിതമാണ്. എന്നാല്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന പുരാതന നഗരമുണ്ട് ഒമാനില്‍-ജബല്‍ അക്തര്‍. കൊടും ചൂടില്‍ ഒമാന്‍ പൊള്ളുമ്പോഴും മലമുകളിലെ ഈ ഗ്രാമം പച്ചപുതച്ച് നമ്മെ കുളിരണിയിക്കും. കാറ്റും കോടയുമായി സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലുള്ള ഈ ഗ്രാമം അത്ഭുതകാഴ്ചയാണ്. മനോഹരമായ മലനിരകളും താഴ്വരകളും കൊണ്ട് സമ്പന്നമാണ് ജബല്‍ അല്‍ അക്തര്‍. ഒമാനില്‍ പരക്കെ ചൂട് 50 ഡിഗ്രി സെള്ഷ്യസിന് അടുത്തെത്തുമ്പോള്‍ ജബല്‍ അക്തറില് 32 ഡിഗ്രി സെള്ഷ്യസാണ് താപനില. കടുത്ത ചൂടില്‍നിന്ന് രക്ഷ നേടാനും സുഖകരമായ കാലാവസ്ഥ അനുഭവിക്കാനും അവധി ദിനങ്ങള്‍ ആഘോഷിക്കാനുമായി ആയിരകണക്കിന് ആളുകളാണ് കഴിഞ്ഞ ഈദ് അവധി ദിനങ്ങളില്‍ ഇവിടെ എത്തിയത്. അയല്‍ രാജ്യങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ഒമാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യവും ജബല്‍ അക്തര്‍ തന്നെയാണ്. നല്ല കാലാവസ്ഥയ്ക്കൊപ്പം തന്നെ കായ്കനികള്‍ പൂത്ത് കായ്ച്ച് നില്ക്കുന്ന സമയം കൂടിയാണിത്. മലമുകളിലെ ഈ വിസ്മയം സഞ്ചാരികളെ വല്ലാതെ ആകര്‍ഷിക്കും. മലമുകളില്‍ എത്തുന്നത് വരെ അങ്ങോട്ടുള്ള യാത്രയും സഞ്ചാരികള്‍ക്ക് ഹരം പകരും. മലമ്പാതയിലൂടെ 40 കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം മുകളിലെത്താന്‍. ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ പാതകളും ഒക്കെയായി ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വഴികളാണ് ജബല്‍ അക്തറിലേക്കുള്ളത്. വളരെ അപകട സാധ്യതയുള്ളതിനാല്‍ സാധാരണ വാഹനങ്ങളില്‍ മലകയറാന്‍ അനുവദിക്കില്ല. ഒരുവാഹനത്തില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഫോര്‍വീല്‍ ഡ്രൈവുള്ള മികച്ച കണ്ടീഷനുള്ള വാഹനങ്ങളാണ് ജബല്‍ അക്തറിലേക്കുള്ള യാത്രയില്‍ ഉത്തമം. യാത്രക്കിടെ വിശ്രമിക്കാനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ജബല്‍ അക്തറിലെ ചുരം ആരംഭിക്കുന്ന മേഖലയില്‍ ചെക് പോയിന്റ് ഒരുക്കിയിയിട്ടുണ്ട്. ഇവിടെനിന്ന് മുകളിലേക്ക് ഫോര്‍ വീലര്‍ വാഹനങ്ങള്‍ മാത്രമെ കടത്തി വിടുകയുള്ളു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ജബല്‍ അക്തര്‍ ചുരത്തില്‍ അപകടങ്ങളും കുറഞ്ഞിട്ടുണ്ട്.
ജബല്‍ അക്തര്‍ പനിനീര് പൂവിന്റെ നാടാണ്. നമ്മള് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പനിനീര് ഇവിടെ ഉല്പാദിപ്പിക്കുന്ന കാഴ്ച രസകരമാണ്. വസന്തകാലത്തിന്റെ തുടക്കത്തോടെ പനിനീര് പുവൂകള് വിരിയുമ്പോള്‍ ഈ ഗ്രാമത്തിന്റെ കുടില്‍ വ്യവസായം കൂടിയാണ്. മൂപ്പെത്തിയ പൂവുകള്‍ വാട്ടിയെടുത്ത് വാറ്റുന്ന പനിനീര് ലോകത്തിലെ മികച്ച ഇനങ്ങളില്‍ ഒന്നാണ് ജബല്‍ അക്തറിലെ ഉല്പന്നം. വസന്തകാലത്ത് കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ പനിനീര് പൂക്കള്‍ തോട്ടങ്ങളിലും വീട്ടുമുറ്റത്തുമെല്ലാം പൂത്തുനില്ക്കുന്ന മനോഹരകാഴ്ച ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ടിവിടെ. പനിനീര് പൂക്കള്‍ക്ക് പുറമെ പഴ വര്‍ഗങ്ങള്‍ കൊണ്ടും സമ്പന്നമാണിവിടെ. മുന്തിയ ഇനം മാതളം ജബല്‍ അക്തറിലെ പ്രത്യേക ഇനമാണഅ. ഏപ്രില്‍ പകുതിയോടെ പൂവിടുന്ന മാതള മരങ്ങളില്‍ ആഗസ്റ്റ് പകുതി മുതല്‍ ഒക്ടോബര്‍ അവസാനം വരെയാണ് പഴങ്ങളുണ്ടാവുക. ഏറെ സ്വാദേറിയതയാണ് ജബല്‍ അക്തറില് വിളയുന്ന മാതള പഴങ്ങള്‍. ജിസിസി രാജ്യങ്ങളിലും വിപണിയുള്ളതാണ് ഇവിടത്തെ മാതളപഴങ്ങള്‍. ബദാം, അത്തിപ്പഴം എന്നിവയും ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ പൂവിടുകയും പഴങ്ങള്‍ വിരിയുകയും ചെയ്യും. നേരത്തെ ഇവിടെ പീച്ചുമരങ്ങള് ധാരാളമായി ഉണ്ടായിരുന്നെങ്കിലും ഫംഗസ് ബാധയുടെ ഫലമായി ഇവയുടെ എണ്ണം ധാരാളം കുറഞ്ഞിട്ടുണ്ട്. പുതുതായി ആരംഭിച്ച പിയര്‍, ആപ്പിള്‍ കൃഷിയും വിജയകരമാണെന്ന് കാര്‍ഷികമന്ത്രാലയം അധികൃതര്‍ പറയുന്നു. ഒലീവും ഏതാനും വര്‍ഷങ്ങളായി ഇവിടെ വിജയകരമായി കൃഷി ചെയ്യുന്നു. നാരങ്ങയും ഓറഞ്ചുമാണ് ഇവിടത്തെ മറ്റ് വിളകള്‍. നാരങ്ങ വര്‍ഷത്തില്‍ എല്ലാ മാസവും വിളയും. ആഗസ്റ്റിലാണ് ഓറഞ്ചിന്റെ വിളവെടുപ്പ്. എല്ലാ സീസണിലും ആകര്‍ഷകമായ കാഴ്ചയൊരുക്കുന്നതാണ് ജബല്‍ അക്തറിന്റെ പ്രകൃതിയുടെ പ്രത്യേകത.