
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ബസ് അപകടത്തില്‍ മരിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി ഏബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ദുബൈ കോടതി വിധിച്ചു. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികള്‍ക്കൊടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്. 2020 ജൂലൈ 12 ന് ദുബൈ ശൈഖ് സായിദ് അല്‍ മനാറ പാലത്തിലൂടെ അബുദാബിയിലേക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം സിമന്റ് ബാരിയറിലിടിച്ചു തീപിടിക്കുകയായിരുന്നു. യാത്രക്കാരായ 14 പേരില്‍ എബിയുള്‍പ്പടെ 2 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ബാക്കി 12 പേര് പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മതിയായ മുന്‍കരുതലുകളില്ലാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാക്കിസ്ഥാന് സ്വദേശിയായ ഡ്രൈവര്‍ക്കെതിരെ ദുബൈ പൊലീസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേയക്ക് റഫര്‍ ചെയ്യുകയുമുണ്ടായി. പിന്നീട് കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഡ്രൈവര്‍ക്ക് മൂന്ന് മാസം തടവും 1000 ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദയധനവും നല്കാന് വിധിച്ചു. എന്നാല്‍ പാക്കിസ്ഥാന് സ്വദേശി ഈ വിധിക്കെതിരെ അപ്പീല്‍ പോകുകയുണ്ടായി. അപ്പീല്‍ ഹര്‍ജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധരെ നിയോഗിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറുടെ അശ്രദ്ധയല്ല അപകടകാരണമെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു.
കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പല നിയമ ാപനങ്ങളെയും അഭിഭാഷകരെയും സമീപിച്ചു. ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഡ്രൈവറെ വെറുതെ വിട്ടതിനാല്‍ നഷ്ടപരിഹാരത്തുക ലഭ്യമാകില്ലെന്നായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ച മറുപടി. ശേഷം യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി പോകുകയായിരുന്നു. 3 വര്‍ഷം കഴിഞ്ഞ് കേസ് യാബ് ലീഗല്‍ സര്‍വീസസ് ഏറ്റെടുത്ത് അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്ത യുഎഇയിലെ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് തര്‍ക്ക പരിഹാര കോടതിയില്‍ കേസ് നല്കി. അപകടത്തില്‍ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്നു കോടതിക്ക് വ്യക്തമായി. തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹം (46 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്.