
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയക്ക് സഹായവുമായി രണ്ടു വാഹനങ്ങള്‍ ഗസ്സയിലെത്തി. റഫ ക്രോസിങ് വഴിയാണ് വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സയായ സാധനങ്ങളുമായി യുഎഇയുടെ വാഹനങ്ങള്‍ ഗസ്സയിലെത്തിയത്. ഇതോടെ സഹായവുമായി ഗസ്സയിലെത്തിയ യുഎഇ വാഹനങ്ങളുടെ എണ്ണം 121 ആയി. ‘ഓപ്പറേഷന് ചൈവല്റസ് നൈറ്റ് 3’ന് കീഴില്‍ യുഎഇയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ സഹായം. ഭക്ഷണം,മെഡിക്കല്‍ സപ്ലിമെന്റുകള്‍, കുട്ടികളുടെ പോഷകാഹാരങ്ങള്‍,വസ്ത്രങ്ങള്‍,പാര്‍പ്പിട സാമഗ്രികള്‍,സ്ത്രീകളുടെ ആരോഗ്യ പാക്കേജുകള്‍,മറ്റ് അവശ്യസാമഗ്രികള്‍ എന്നിവയുള്‍പ്പെടെ 288 ടണ്ണിലധികം മാനുഷിക സഹായം വഹിക്കുന്ന 20 ട്രക്കുകള്‍ ഈ രണ്ട് വാഹനവ്യൂഹങ്ങളിലായുണ്ട്.