
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അബുദാബി: യുഎഇയില്‍ റസിഡന്‍സ് വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐസിപി) ഓര്‍മിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങള്‍ക്കാണ് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ. എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയക്ക് ദിവസേന 20 ദിര്‍ഹം ഈടാക്കും.
പരമാവധി 1000 ദിര്‍ഹമാണ് ഈ ഇനത്തില്‍ പിഴ ചുമത്തുക. ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആര്‍ഒ കാര്‍ഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 500 ദിര്‍ഹം വീതമാണ് പിഴ. ഐപിസി സിസ്റ്റം ദുരുപയോഗം ചെയ്യുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക, ജീവനക്കാരുമായി സഹകരിക്കാതിരിക്കുക, ഇടപാടുകള്‍ക്ക് ആവശ്യമായ ഫീസ് അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 5000 ദിര്‍ഹം വീതം പിഴ ഈടാക്കും. നല്കിയ അപേക്ഷകളില്‍ തെറ്റുണ്ടെങ്കില്‍ 100 ദിര്‍ഹം പിഴ ഈടാക്കും. എന്നാല്‍ മനഃപൂര്‍വം തെറ്റായ വിവരം നല്കിയാല് 3000 ദിര്‍ഹമാണ് പിഴ. പ്രവര്‍ത്തിക്കാത്ത സ്ഥാപനത്തിലേക്ക് എന്‍ട്രി പെര്‍മിറ്റോ വിസയോ എടുത്താല്‍ പിഴ 20,000 ദിര്‍ഹം.