മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്; സ്വകാര്യത മാനിക്കണം: വീഡിയോയുമായി സുഹൈലിന്റെ മാതാവ്

കോഴിക്കോട്: വഖഫ് ബോര്ഡ് പുനഃസംഘടനയില് എല്ലാവര്ക്കും അര്ഹമായ പ്രാതിനിധ്യം നല്കിയിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്. നിലവില് ഉള്പ്പെടാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ബോര്ഡ് തുടങ്ങിയവയില് പരിഗണിക്കുമെന്നും അതിനായുള്ള ചര്ച്ചകള് നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്തയ്ക്ക് വഖഫ് ബോര്ഡില് രണ്ട് പ്രതിനിധികളുണ്ട്. ഇ.കെ. വിഭാഗത്തിന്റെ പ്രതിനിധിയായി മുസ്തഫല് ഫൈസിയെ ഉള്പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തില് എതിര്പ്പുകളോ പ്രതിഷേധങ്ങളോ ഉള്ളവര്ക്ക് കോടതിയെ സമീപിക്കാന് അവകാശമുണ്ടെന്നും തങ്ങള് പറഞ്ഞു.
പിണറായി സര്ക്കാര് നിയമിച്ച വഖഫ് ബോര്ഡ് പിരിച്ചുവിട്ടാണ് സംസ്ഥാന സര്ക്കാര് ബോര്ഡ് സമ്പൂര്ണമായി പുനസംഘടിപ്പിച്ചത്. എം.സി. മായിന് ഹാജി ചെയര്മാനായാണ് പുതിയ ബോര്ഡ് നിലവില് വന്നത്. സമസ്ത, ദക്ഷിണ കേരള തുടങ്ങി മതവിഭാഗങ്ങള്ക്ക് ബോര്ഡില് പ്രാതിനിധ്യമുണ്ട്. അമുസ്ലിം പ്രാതിനിധ്യവും ഒഴിച്ചിട്ടു.