
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം നല്കുന്ന ‘വെല്‍നസ് മെഡിക്കല്‍ സെന്റര്‍’ ഉമ്മുല്‍ഖുവൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ 2ല്‍ ബദാമി ബില്‍ഡിംഗിലാണ് മെഡിക്കല്‍ സെന്റര്‍ തുറന്നത്. ദുബൈ ആരോഗ്യ വകുപ്പ് ഹെല്‍ത്ത് സെക്ടര്‍ ഡയരക്ടര്‍ ഹസ്ന അഹ്മദും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എയുമായ ഡോ. കെ.ടി ജലീല്‍, എയിംസ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ നാഷിദ് ടി.പി, വെല്‍നസ് മെഡിക്കല്‍ ഡയരക്ടര്‍ ഡോ. ഫാത്തിമ, പേസ് ഗ്രൂപ്പ് വൈസ് ചെയര്മാന് അബ്ദുല്ല ഇബ്രാഹിം,തണല്‍ ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് പിഎം മുഹമ്മദ്ലി ബാബു,എഎച്ച് ഗ്രൂപ്പ് ചെയര്മാന് അബ്ദുല്ല, മഹമൂദ് ഹാജി, റിയാസ് കില്ട്ടന്,ഡോ. ജിഷാദ്, ഡോ.ഷഹ്സാദ് ,ബഷീര്‍ പടിയത്ത് പങ്കെടുത്തു.
ക്ലിനിക്, ലബോറട്ടറി, ഫാര്‍മസി എന്നിവയെല്ലാം അടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് മെഡിക്കല്‍ സെന്ററാണ് ഇവിടെതുറന്നത്.ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംയുക്ത മെഡിക്കല്‍ സേവന കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് എയിംസ് ഗ്രൂപ്പിന്റെ ഡയരക്ടര്‍ നാഷിദ് പറഞ്ഞു.സാധാരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യപരിപാലനമാണ് വെല്‍നസ് മെഡിക്കല്‍ സെന്ററിന്റെ ലക്ഷ്യം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് 20 ദിര്‍ഹമിന് ചികിത്സ ലഭ്യമാക്കുമെന്നും, ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മെഡിക്കല്‍ ഡയരക്ടര്‍ ഡോ. ഫാത്തിമ വ്യക്തമാക്കി.
വെല്‍നസ് മെഡിക്കല്‍ സെ ന്ററിന്റെ ഡയഗ്നോസ്റ്റിക് വിഭാഗം ലബോറട്ടറി സേവനങ്ങള്‍, ഹൃദ്രോഗ പരിശോധന, ഹെല്‍ത്ത് സ്ക്രീനിംഗ്, സ്ലീപ് ഡിസോര്‍ഡര്‍, ഡയബെറ്റിസ്ഹൈപര്ടെന്ഷന് മാനേജ്മെന്റ്, നെക്ക് & ത്രോട്ട് സര്‍വിസസ്, സ്നോറിംഗ് ട്രീറ്റ്മെന്റുകള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു. എയിംസ് ഗ്രൂപ്പ് യു.എ.ഇ, സൗദി, ഒമാന്‍, ഇറാഖ്, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണെന്നും അതിന്റെ പ്രചോദനത്തോടെയാണ് മെഡിക്കല്‍ മേഖലയില്‍ ആദ്യ ചുവട്വക്കുന്നതെന്നും നാഷിദ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു.