
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഇരുവരും റെയില്‍വേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും ജോലി രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇരുവരും എത്തിയിരുന്നു. എഐസിസി ആസ്ഥാനത്തെത്തി വിനേഷും ബജ്രംഗ് പുനിയയും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. വിനേഷ് തന്നെയാണ് ജോലി രാജിവെച്ച കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ‘ഇന്ത്യന്‍ റെയില്‍വേയോട് ചേര്‍ന്നിരിക്കുന്ന എന്റെ ജീവിതത്തെ അതില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എന്നും ഞാന്‍ നന്ദിയുള്ളവളായിരിക്കും’ എന്നാണ് വിനേഷ് കുറിച്ചത്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നാണ് വിവരം