
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അബുദാബിയില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച യോഗദിനാചരണത്തില്‍ യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍
അബുദാബി: രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ച് യുഎഇ തലസ്ഥാനത്ത് നടത്തിയ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പത്താമത് രാജ്യാന്തര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പരിപാടിയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 1500ലേറെ പേര് പങ്കെടുത്തു. യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് മുഖ്യാതിഥിയായി. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. 45 മിനിറ്റ് നീണ്ട പരിശീലനത്തിനു യോഗ വണ്‍ സ്റ്റുഡിയോയിലെ മിന ലീ നേതൃത്വം നല്കി. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം യോഗ മാറ്റ്, ടിഷര്‍ട്ട്, ലഘു ഭക്ഷണം എന്നിവ നല്‍കിയിരുന്നു. യോഗ പരിശീലനത്തില്‍ മന്ത്രി സജീവമായി പങ്കെടുത്തു. യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സ്മാര്‍ട്ട് ആപ്പ് വഴിയും യുട്യൂബിലുമായി ആര്‍ക്കും സ്വയം അഭ്യസിക്കാമെന്നും സ്ഥാനപതി സഞ്ജയ് സുധീര്‍ സൂചിപ്പിച്ചു. അപ്പാരല്‍ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, ലുലു ഫിനാന്‍സ് തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ യോഗക്ക് മുന്നോടിയായി വിവിധ കലാപരിപാടികളും അരങ്ങേറി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലും വിപുലമായ യോഗ ദിനാചരണം നടത്തി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ പേര് അണിനിരന്നു. ഫ്രണ്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരുന്നു പരിപാടികള്‍. യോഗയ്ക്ക് പരിചയ സമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാര്‍ നേതൃത്വം നല്കി. 50 രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ്കുമാര്‍ ശിവന് നന്ദി രേഖപ്പെടുത്തി.