ഇറാനെ ആണവായുധരഹിത രാജ്യമാക്കാന്‍ ലക്ഷ്യമെന്ന് അമേരിക്ക; ഇറാന് ആഗ്രഹിക്കുന്നത് ഹോര്‍മുസ് നിയന്ത്രണം

ദുബൈ: ദുബൈയില്‍ ഇന്നലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി യുവാവ്. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന് പോള്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദുബൈയിലെ ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ വീഡിയോഗ്രാഫര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ ഷിജിന് എത്തിയിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളൂ. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുബൈ സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചത്.



