യമന്‍ തീരത്ത് ഇന്ത്യന്‍ പതാകയുള്ള കപ്പല്‍ ആക്രമണത്തില്‍ മുങ്ങി; കേന്ദ്രസര്‍ക്കാര്‍ അപലപിച്ചു

ദുബൈ: കാര്‍ഷിക വിളകള്‍ക്ക് സകാത്ത് നല്കുന്നവര് ഇത് ശ്രദ്ധിക്കേണ്ടതാണ്. യുഎഇ കൗണ്‍സില്‍ ഫോര്‍ ഫത്വ 2026ലെ ജനറല്‍ ഫത്വ നമ്പര്‍ 11 പ്രകാരം ഈന്തപ്പഴത്തിന്റെ സകാത്ത് കണക്കാക്കുന്നതിനുള്ള പുതിയ ഏകീകൃത മാനദണ്ഡം പ്രഖ്യാപിച്ചു. പ്രധാന കാര്യങ്ങള്‍ ഇങ്ങനെ: ഉണങ്ങിയ ഈന്തപ്പഴത്തിന്റെ ആകെ വിളവ് 541 കിലോഗ്രാമോ അല്ലെങ്കില്‍ അതില്‍ കൂടുതലാണെങ്കില്‍ സകാത്ത് നിര്‍ബന്ധമാകും. വിളവ് വില്‍ക്കാനോ, സംഭരിക്കാനോ, വീട്ടുപയോഗത്തിനോ, സമ്മാനമായോ, ദാനമായോ വെച്ചാലും ഈ നിയമം ബാധകമാണ്. ഒരാളുടെ ഉടമസ്ഥതയിലുള്ള എല്ലാ ഈന്തപ്പനകളില് നിന്നുള്ള വിളവും ഒന്നിച്ച് കണക്കാക്കണം. മഴവെള്ളം അല്ലെങ്കില്‍ അഫ്ലാജ് പോലുള്ള ചെലവില്ലാത്ത പരമ്പരാഗത ജലസേചന സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ 10% സകാത്ത് നല്‍കണം. കിണര്‍ പോലുള്ള ചെലവുള്ള ജലസേചന സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ 5% സകാത്ത് നല്‍കണം. യുഎഇയില്‍ സാധാരണയായി പ്രയോഗിക്കുന്ന രീതിയാണിത്.
സാധാരണയായി ഉണങ്ങിയ ഈന്തപ്പഴമായോ അതിന്റെ പണമൂല്യമായോ സകാത്ത് നല്‍കണം. ഈന്തപ്പഴം ഉണങ്ങുന്നതിന് മുമ്പ് വിറ്റാല്‍, വില്‍പ്പനയില്‍ നിന്ന് ലഭിച്ച തുകയെ അടിസ്ഥാനമാക്കി സകാത്ത് നല്‍കാം. ഈന്തപ്പഴ ഫാം സ്വന്തമായുള്ള കമ്പനികള്‍ക്ക് വിളവിന്റെ അടിസ്ഥാനത്തില്‍ (5% അല്ലെങ്കില്‍ 10%) സകാത്ത് ബാധകമാണ്. വിളവെടുപ്പിന് ശേഷം ഈന്തപ്പഴം വാങ്ങി വ്യാപാരം ചെയ്യുന്ന കമ്പനികള്‍ക്ക്, കാര്‍ഷിക സകാത്ത് ബാധകമല്ല. എന്നാല്‍ അത് വ്യാപാര സ്റ്റോക്കായി കണക്കാക്കി, നിബന്ധനകള്‍ പാലിക്കുമ്പോള്‍ 2.5% വ്യാപാര സകാത്ത് നല്‍കണം. 541 കിലോഗ്രാം എങ്ങനെ നിശ്ചയിച്ചുവെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പ്രവാചകകാലത്തെ അഞ്ച് വസ്ഖ് എന്ന പരമ്പരാഗത അളവിന് സമാനമായ ആധുനിക തൂക്കമാണ് 541 കിലോഗ്രാം എന്ന് യുഎഇയില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിലൂടെ സ്ഥിരീകരിച്ചതായി കൗണ്‍സില്‍ അറിയിച്ചു. ഈ പുതിയ ഫത്വ രാജ്യത്തുടനീളം സകാത്ത് കണക്കാക്കുന്നതിനും അടയ്ക്കുന്നതിനും ഒരേ മാനദണ്ഡം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.