യമന്‍ തീരത്ത് ഇന്ത്യന്‍ പതാകയുള്ള കപ്പല്‍ ആക്രമണത്തില്‍ മുങ്ങി; കേന്ദ്രസര്‍ക്കാര്‍ അപലപിച്ചു

ദുബൈ: യുഎഇയില്‍ ഇന്ന് ചൊവ്വാഴ്ച ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചതനുസരിച്ച്, അബുദാബിയിലെ അല്‍ ദഫ്റ മേഖലയിലെ ഔതൈദ് പ്രദേശത്ത് ഉച്ചയ്ക്ക് 2:15ന് 50.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.## ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങള്‍: ഔതൈദ് (അല്‍ ദഫ്റ) 50.1°C, മെസൈറഅ 50.0°C, അല്‍ ഷവാമെഖ് 49.6°C, മദീനത് സായിദ് 49.3°C, വെസ്റ്റേണ്‍ റീജിയന് ബോര്‍ഡര്‍ ഗാര്‍ഡ് പോസ്റ്റ് 49.2°C. അതേസമയം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉച്ചയ്ക്കും വൈകുന്നേരവും ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചു. അബുദാബി, അല്‍ മദാം (ഷാര്‍ജ), ഫൈലി (ഷാര്‍ജ), അല്‍ മനാമ, റാസ് അല്‍ ഖൈമയുടെ തെക്കന്‍ ഭാഗത്തുള്ള അല്‍ ഹാനിയ, തോബാന്‍ (ഫുജൈറ) എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ഫൈലിയും അല്‍ തമീദും ഉള്‍പ്പെടെയുള്ള മധ്യപ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ റിപ്പോര്‍ട്ട് ചെയ്തു. ചൂടും മഴയും ഒരുമിച്ചുണ്ടായ കാലാവസ്ഥക്കാണ് യുഎഇ സാക്ഷ്യം വഹിക്കുന്നത്. ഈ ആഴ്ച മുഴുവന്‍ കണ്ടുവരുന്ന കാലാവസ്ഥാ രീതിയാണ് തുടര്‍ന്നത്. പടിഞ്ഞാറന്‍ മരുഭൂമി മേഖലകളില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുമ്പോള്‍, കിഴക്കന്‍, തെക്കന്‍, മധ്യ പ്രദേശങ്ങളില്‍ ഉച്ചയ്ക്കും വൈകുന്നേരവും മഴയും ഇടിമിന്നലും അനുഭവപ്പെടുന്നു. എന്‍സിഎമ്മിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ താപനിലയില്‍ വലിയ വ്യത്യാസമുണ്ട്. വടക്കന്‍ മലനിരകളില്‍ ഏകദേശം 32.5°C മാത്രമായിരുന്നപ്പോള്‍, ഉള്‍പ്രദേശങ്ങളില്‍ 50°Cല്‍ കൂടുതല്‍ രേഖപ്പെടുത്തി. പരമ്പരാഗതമായി വേനല്‍ച്ചൂടിന്റെ ഏറ്റവും കഠിനഘട്ടമായ ‘ജമ്രത് അല്‍ ഖൈത്’ ഓഗസ്റ്റ് മധ്യം വരെ തുടരുന്നതിനാല്‍, അടുത്ത ദിവസങ്ങളിലും കഠിനമായ ചൂട് അനുഭവപ്പെടും.