സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ യുഎഇയിലെ ഫുജൈറ വാദി വുറയ്യയും ഇടംപിടിച്ചു. ഇതോടെ യുഎഇക്ക് മൂന്ന് സൈറ്റുകള്‍ പട്ടികയിലായി. ഫുജൈറയിലെ വാദി വുറയ്യ നാഷണല്‍ പാര്‍ക്ക് യുഎഇയുടെ ആദ്യത്തെ പ്രകൃതി ലോക പൈതൃക കേന്ദ്രം കൂടിയാണ്. വര്‍ഷം മുഴുവന്‍ ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, അപൂര്‍വ സസ്യജാലങ്ങളും വന്യജീവികളും ഉള്‍പ്പെടുന്ന സമ്പന്നമായ ജൈവവൈവിധ്യമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. 2011 ല്‍ പട്ടികയില്‍ ഇടംപിടിച്ച അല്‍ ഐന്‍ സാംസ്കാരിക കേന്ദ്രങ്ങള്‍, അബുദാബി എമിറേറ്റിലെ അല്‍ ഐനിലുള്ള ഈ പ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ശവകുടീരങ്ങള്‍, ഒയാസിസുകള്‍, പുരാതന ജലസേചന സംവിധാനമായ അഫ്ലാജ് എന്നിവ സ്ഥിതിചെയ്യുന്നു.
യുഎഇയുടെ ഏറ്റവും പഴക്കമേറിയ മനുഷ്യവാസത്തിന്റെ തെളിവുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഷാര്‍ജയിലെ ഫായ പാലിയോലാന്‍ഡ്സ്കേപ്പ് 2025ലാണ് ലോക പൈതൃക പട്ടികയില്‍ ചേര്‍ത്തത്. ആഫ്രിക്കയില്‍ നിന്ന് മനുഷ്യര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ ആദ്യഘട്ട യാത്രയുടെ പ്രധാന തെളിവുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു ഗവേഷണങ്ങളില്‍ ലോകപ്രശസ്തമായ കേന്ദ്രമാണിത്. ഇതിലൂടെ യുഎഇക്ക് ലോകതലത്തില്‍ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തിന് കൂടുതല്‍ അംഗീകാരം ലഭിക്കും. വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും. പൈതൃക സംരക്ഷണത്തിനും ഗവേഷണത്തിനും അന്താരാഷ്ട്ര പിന്തുണ ലഭിക്കും. ഭാവിയില്‍ കൂടുതല്‍ യുഎഇ പൈതൃക കേന്ദ്രങ്ങളെ യുനെസ്കോ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിക്കും.