ഇറാനെ ആണവായുധരഹിത രാജ്യമാക്കാന്‍ ലക്ഷ്യമെന്ന് അമേരിക്ക; ഇറാന് ആഗ്രഹിക്കുന്നത് ഹോര്‍മുസ് നിയന്ത്രണം

ദുബൈ: അതിര്‍ത്തിയിലും വിമാനത്താവളങ്ങളിലും ദുബൈ നടപ്പാക്കിയ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ലോക വേദിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ‘ഫ്രണ്ട്സ് ഓഫ് കൊറിയ 2026’ സമ്മേളനത്തിലാണ് ദുബൈയുടെ അത്യാധുനിക അതിര്‍ത്തി നിയന്ത്രണ സംവിധാനവും സ്മാര്‍ട്ട് യാത്രാ സേവനങ്ങളും ചര്‍ച്ചയായത്. യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ കൃത്രിമ ബുദ്ധിയുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ വികസിപ്പിച്ച അതിര്‍ത്തി നിയന്ത്രണ മാതൃകയാണ് അവതരിപ്പിച്ചത്. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍, അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് വേഗമേറിയതും തടസ്സരഹിതവുമായ യാത്രാനുഭവം ഒരുക്കുന്ന ദുബൈയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ജിഡിആര്‍എഫ്എ വിശദീകരിച്ചു. ഭാവിയെ മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലൂടെ ആഗോള യാത്രാ മേഖലയിലെ നിലവാരം ഉയര്‍ത്തുകയെന്നതാണ് ദുബൈയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 പാസ്പോര്‍ട്ട് കണ്ട്രോള് വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജുമാ അല്‍ ഫലാസിയും ബോര്‍ഡര്‍ കണ്ട്രോള് വിഭാഗത്തിലെ ക്യാപ്റ്റന്‍ സുല്‍ത്താന്‍ അല്‍ അലിയും ഉള്‍പ്പെട്ടതായിരുന്നു ജിഡിആര്‍എഫ്എ പ്രതിനിധി സംഘം.
ലോകത്തിലെ ഏറ്റവും തിരക്കേറിയതും കാര്യക്ഷമവുമായ വിമാനത്താവളങ്ങളിലൊന്നായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മികവും പ്രതിനിധി സംഘം അവതരിപ്പിച്ചു. അതിവേഗ നടപടിക്രമങ്ങള്‍, ശക്തമായ അതിര്‍ത്തി സുരക്ഷ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം, യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ സേവനം എന്നിവ സംയോജിപ്പിച്ച ദുബൈയുടെ സ്മാര്‍ട്ട് ട്രാവല്‍ മാതൃകയും സമ്മേളനത്തില്‍ ശ്രദ്ധേയമായി. സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിച്ച ലഫ്:കേണല്‍ ജുമാ അല്‍ ഫലാസി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഗോള വിജയത്തിന് പിന്നില്‍ യുഎഇ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണവും നവീകരണത്തിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും ദേശീയ പ്രതിഭകളുടെ മികവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ശക്തമായ ഏകോപനവുമാണെന്ന് പറഞ്ഞു. ഡിജിറ്റല്‍ പരിവര്‍ത്തനവും നൂതന സാങ്കേതികവിദ്യകളും ജിഡിആര്‍എഫ്എ ദുബൈയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനശിലയാണെന്നും അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളിലെ സേവന നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള യാത്രാ മേഖലയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.