റിയാദില്‍ ഹൂതി ആക്രമണത്തിന് ഇരയായത് ഉംറ തീര്‍ത്ഥാടകര്‍; ഉംറക്ക് പുറപ്പെട്ട യുഎഇ അധ്യാപികക്കും പരിക്ക്

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച കനത്ത മഴയും ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടു. വേനല്‍ച്ചൂടിന് ആശ്വാസമേകിയ മഴക്കൊപ്പം ശക്തമായ കാറ്റും റോഡുകളില്‍ കാഴ്ചപരിധി കുറയുന്നതും വാഹനയാത്രക്കാരെ ബാധിച്ചു. വാഹനയാത്രക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. മലമ്പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിന്നല്‍പ്രളയത്തിന് സാധ്യതയുള്ള ചില മലമ്പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഹത്ത റോഡിലെ അല്‍ വതന്‍ സ്ട്രീറ്റില്‍ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴവും വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശക്തമായ മഴ കാരണം വാഹനങ്ങളുടെ വിന്ഡ്ഷീല്ഡുകളിലൂടെ കാഴ്ച വ്യക്തമല്ലാത്ത സാഹചര്യമുണ്ടായി. ശക്തമായ കാറ്റില്‍ കുട മറിഞ്ഞുപോകുന്നതും ആലിപ്പഴവര്ഷത്തിനിടെ ഒരാള്‍ കുടപിടിച്ച് നില്ക്കുന്നതുമായ ദൃശ്യങ്ങളും സ്ട്രേം സെന്റര്‍ പുറത്തുവിട്ടു. റാസല്‍ഖൈമയിലെ ഷൗക്കയിലും മഴ ശക്തമായി പെയ്തു. മലമ്പ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എന്‍സിഎം നിര്‍ദേശിച്ചു. മഴവെള്ളം കുത്തിയൊഴുകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ വേഗം കുറയ്ക്കുകയും മുന്നിലുള്ള വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിക്കുകയും വേണം. വെള്ളം കെട്ടിനില്‍ക്കുന്ന റോഡുകളിലൂടെയും ഒഴുക്കുള്ള താഴ്ന്ന പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; മലമ്പ്രദേശങ്ങളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്