ഐഐടി ഡല്‍ഹി അബുദാബിയിലെ ആദ്യ ബിരുദധാരികളെ സ്വീകരിച്ച് അബുദാബി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു പാകിസ്ഥാന് പൗരന് കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് വീണ്ടും ആക്രമണമുണ്ടായത്.
പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഭൗതിക നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. പാസഞ്ചര്‍ ടെര്‍മിനലായ ‘ടെര്‍മിനല്‍ 4’-ല്‍ അജ്ഞാത വസ്തു പതിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തീപിടിത്തമുണ്ടായെന്ന സഖ്യ സേന ഇന്നലെ അറിയിച്ചിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഒരാള്‍ മരിച്ച വിവരം പിന്നീടാണ് പുറത്തുവിട്ടത്. വിമാനത്താവളത്തിന് സമീപത്തുവെച്ച് സൗദി വ്യോമപ്രതിരോധ സേന ഒരു ക്രൂയിസ് മിസൈല്‍ വിജയകരമായി തകര്‍ത്തതായും സഖ്യസേന അറിയിച്ചു.
നേരത്തെ റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായി ഗേറ്റില്‍ കാത്തുനിന്നിരുന്ന തീര്ത്ഥാടകര്ക്കിടയിലേക്കാണ് അന്ന് ആക്രമണമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരം ഈസ്റ്റേണ്‍ പ്രൊവിന്‍സിലെ ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിലെ നാശനഷ്ടങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി വരികയാണെന്നും അറിയിച്ചു. അഞ്ചു ദിവസത്തിനിടെ റിയാദ് വിമാനത്താവളത്തിന് നേരെ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. യമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നില്‍.