സിഎച്ച് അനുസ്മരണ ഗാനം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അര്‍ഹരായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാല്‍ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം. പ്രമേയത്തെ എതിര്‍ത്ത ബിജെപി ,നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.
അതേസമയം നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നുമുതല്‍ റിലേ പ്രതിഷേധ സമരവുമായി ബിജെപി രംഗത്തെത്തി. എസ്ഐആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും മാസപടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രാജിവെക്കണമെന്ന് ആവശ്യവുമായി ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി.



