പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിന് പുതിയ സാധ്യതകളൊരുക്കി ഓ ഗോള്‍ഡും അസ്പോറയും

ഓക്ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതിനു പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി. ഏകദിനത്തിലെ ചേസിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന് തെന്ഡുലക്കറുടെ ലോകറെക്കോഡ് കോലി മറികടന്നു. ഓക്ലന്ഡില് നടന്ന മത്സരത്തില്‍ 51 പന്തില്‍ 13 ഫോറുകളും ഒരു സിക്സറുമടക്കം 74 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.
ഏകദിന ചേസിങ്ങില്‍ 180 മത്സരങ്ങളിലെ 169 ഇന്നിങ്സുകളില്‍ നിന്നായി കോലിയുടെ സമ്പാദ്യം 8,741 റണ്‍സായി ഉയര്‍ന്നു. 30 സെഞ്ചുറികളും 46 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 242 ഇന്നിങ്സുകളില്‍ നിന്ന് 17 സെഞ്ചുറികളും 52 ഫിഫ്റ്റികളുമടക്കം 8,720 റണ്‍സ് നേടിയ സച്ചിനെയാണ് കോലി പിന്നിലാക്കിയത്. ഇന്ത്യ വിജയിച്ച ചേസിങ് മത്സരങ്ങളില്‍ മാത്രം കോലി 114 മത്സരങ്ങളില്‍ നിന്ന് 89.95 ശരാശരിയില്‍ 6,477 റണ്‍സ് നേടിയിട്ടുണ്ട്.
മഴ മൂലം തടസ്സപ്പെട്ട അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ അനായാസം കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിനെ 185 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. മഴമൂലം പുനര്‍നിശ്ചയിച്ച 32 ഓവറില്‍ 143 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ, വിരാട് കോലിയുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.