പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിന് പുതിയ സാധ്യതകളൊരുക്കി ഓ ഗോള്‍ഡും അസ്പോറയും

അജ്മാന്: ജിസിസിയിലെ പ്രമുഖ വാല്യൂ റീട്ടെയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ മാര്‍ക്ക് ആന്‍ഡ് സേവ് നാലാം വാര്‍ഷികം ആഘോഷിക്കുന്നു. നാലാം ഗ്ലോബല്‍ ആനിവേഴ്സറി മെഗാ സെയില്‍ അജ്മാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2026 നവംബര്‍ 23 മുതല്‍ ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന 21 ദിവസത്തെ മെഗാ ഷോപ്പിംഗ് ആഘോഷം ജിസിസിയിലുടനീളമുള്ള 26 മാര്‍ക്ക് ആന്‍ഡ് സേവ് സ്റ്റോറുകളിലും നടക്കും. വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ വമ്പിച്ച വിലക്കുറവുകളാണ് മാര്‍ക്ക് ആന്‍ഡ് സേവ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം മൂന്ന് പുത്തന്‍ എസ്യുവികള് സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മൂന്ന് ആഴ്ചകളിലായി ഓരോ ആഴ്ചയും ഓരോ എസ്യുവി വീതമാണ് സമ്മാനമായി നല്‍കുന്നത്.
നാലാം ഗ്ലോബല്‍ ആനിവേഴ്സറി ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ മില്യണ്‍ ഡ്രീംസ് ക്യാമ്പയിനിലൂടെ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ മെഗാ ക്യാഷ് പ്രൈസും 13 പുത്തന്‍ കാറുകളും മറ്റ് നിരവധി സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
നാലാം ഗ്ലോബല്‍ ആനിവേഴ്സറി മെഗാ സെയിലിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ഓരോ ആഴ്ചയും ഒരു പുത്തന്‍ എസ്യുവി സ്വന്തമാക്കാനുള്ള അവസരമാണ്. 21 ദിവസത്തെ ആഘോഷത്തിനിടെ ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികള്‍ക്ക് പുത്തന്‍ എസ്യുവികള് ലഭിക്കും. ഇലക്ട്രോണിക്സ്, സൂപ്പര്‍മാര്‍ക്കറ്റ്, എഫ്എംസിജി, ലൈഫ്സ്റ്റൈല്‍, ഹോം ആന്‍ഡ് ഹൗസ്ഹോള്‍ഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി അതിശയിപ്പിക്കുന്ന വിലക്കുറവുകളും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്ക് ആന്‍ഡ് സേവ് ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഹെഡ് പി. മുഹമ്മദ് ഫാസില്‍ കമ്പനിയുടെ നാല് വര്‍ഷത്തെ വളര്‍ച്ച വിശദീകരിച്ചു.
വമ്പന്‍ ഓഫറുകളും സമ്മാനങ്ങളും ഒരുക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ഹെര്‍ (CELEBRATE HER) ക്യാമ്പയിനും ഒരുക്കുന്നുണ്ട്. വേള്‍ഡ് റീട്ടെയില്‍ ഫോറത്തില്‍ (WORLD RETAIL FORUM) ‘ബെസ്റ്റ് വിമന്ലെഡ് ഇനിഷ്യേറ്റീവ്’ (Best WomenLed Initiative) പുരസ്കാരം നേടിയ സെലിബ്രേറ്റ് ഹെര്‍ ക്യാമ്പയിന്, സമൂഹത്തിലെ സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കാനും അവരെ ആദരിക്കാനും ശാക്തീകരിക്കാനുമുള്ള പദ്ധതിയും ഒരുക്കുന്നുണ്ട്. സ്ത്രീകളുടെ നേട്ടങ്ങളെയും സമൂഹത്തിനായുള്ള അവരുടെ സംഭാവനകളെയും അംഗീകരിക്കുന്ന ഇത്തരം പദ്ധതികളിലൂടെ ഉപഭോക്തൃകേന്ദ്രീകൃതവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു റീട്ടെയില്‍ ബ്രാന്‍ഡായി വളരുകയാണ് മാര്‍ക്ക് ആന്‍ഡ് സേവ്. മാര്‍ക്കറ്റിംഗ് ഹെഡ് വൈശാഖ് കെ. എസ്., മാര്‍ക്കറ്റിംഗ് മാനേജര്‍ ആബിദ് അഹമ്മദ് സിദ്ദിഖി, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഫഹദ് തോട്ടശ്ശേരി, കാറ്റഗറി ഹെഡ് (ജിഎം) സൗരദീപ്ത ചാറ്റര്‍ജി, കാറ്റഗറി ഹെഡ് (എഫ്എംസിജി) റെഹാന് അഹമ്മദ്, കാറ്റഗറി ഹെഡ് (ലൈഫ്സ്റ്റൈല്‍) സുദീപ് സുരേഷ്ബാബു, കാറ്റഗറി മാനേജര്‍ (ഇലക്ട്രോണിക്സ്) ആഖിബ് അലി, കാറ്റഗറി മാനേജര്‍ (സൂപ്പര്‍മാര്‍ക്കറ്റ്) ഫായിസ് കുയ്യാലില്‍* എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.