പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിന് പുതിയ സാധ്യതകളൊരുക്കി ഓ ഗോള്‍ഡും അസ്പോറയും

5 ദിര്‍ഹം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് അവസരം; പ്രതിവര്‍ഷം 3 ശതമാനംവരെ അധികവരുമാനം
ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപരംഗത്ത് പുത്തന്‍ സാധ്യതകളൊരുക്കി ധനവിനിമയ സ്ഥാപനമായ അസ്പോറയും ഡിജിറ്റല്‍ പ്രഷ്യസ് മെറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആയ ഓ ഗോള്‍ഡും. ഈയിടെ നടന്ന ദുബൈ ഫിന്‍ടെക് സമ്മിറ്റിലെ പ്രഖ്യാപനപ്രകാരം രാജ്യത്തെ രണ്ട് ദശലക്ഷത്തോളം പേര്‍ക്ക് ഓ ഗോള്‍ഡില്‍ സ്വര്‍ണ്ണം നിക്ഷേപിച്ച് ലാഭം നേടാന്‍ അവസരമൊരുങ്ങി. പരമ്പരാഗത സ്വര്‍ണ്ണ നിക്ഷേപ രീതികളില്‍ നിന്ന് മാറി, സ്വര്‍ണ്ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കുവാനാണ് ഇരു കമ്പനികളും അവസരമൊരുക്കുന്നത്. വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാനാകുമെന്നതാണ് സവിശേഷത. അഞ്ച് ദിര്‍ഹം മുതല്‍ മൂല്യമുള്ള സ്വര്‍ണ്ണം ഇതുവഴി വാങ്ങുകയോ വില്ക്കുകയോ നിക്ഷേപമായി സൂക്ഷിക്കുകയോ ചെയ്യാം. നിബന്ധനകള്‍ക്ക് വിധേയമായി വര്‍ഷം മൂന്ന് ശതമാനം അധിക വരുമാനത്തിനുള്ള അവസരവുമുണ്ട്. സ്വര്‍ണ്ണ വില മാറുന്നതിന് അനുസരിച്ച് അധിക വരുമാന ലഭ്യതയില്‍ മാറ്റങ്ങള്‍ വന്നേക്കാം. നിക്ഷേപിക്കുന്ന സ്വര്‍ണ്ണത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടാകും.
വളരെ കുറഞ്ഞകാലംകൊണ്ട് യുഎഇയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗം വിശ്വാസ്യത നേടിയ ധനവിനിമയ സ്ഥാപനമാണ് അസ്പോറ. ഗൂഗ്ള്‍ എക്സ്ചേഞ്ച് നിരക്കില്‍ അന്താരാഷ്ട്ര ധനവിനിമയം പരിചയപ്പെടുത്തിയ ആദ്യ എക്സ്ചേഞ്ച് എന്നതും സ്ഥാപനത്തിന്റെ സവിശേഷതയാണ്. ലളിതമാര്‍ന്ന ഡിജിറ്റല്‍ എന്‍.ആര്.ഐ. ബാങ്കിങ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന അസ്പോറയുടെ സ്വര്‍ണ്ണ നിക്ഷേപ രംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണിത്. ശരീഅ നിബന്ധനകള്‍ക്ക് വിധേയമായി, വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണ്ണം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കാമെന്നതാണ് ഓ ഗോള്‍ഡിന്റെ സവിശേഷത. ഓ ഗോള്‍ഡ് സ്മാര്‍ട് ആപ്പിലൂടെ, സ്വര്‍ണ്ണ നിക്ഷേപത്തെ ദൈനംദിന ക്രയവിക്രയങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുമാവും. ഓ ഗോള്‍ഡിന്റെ ഉപഭോക്തൃശൃംഖല ഈയടുത്താണ് രണ്ട് ദശലക്ഷമെന്ന സ്വപ്നനേട്ടം കൈവരിച്ചത്. ഓട്ടോമേറ്റഡ് ഗോള്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, ഗോള്‍ഡ് സില്‍വര്‍ ഏണിങ്സ്, സ്വര്‍ണ്ണവും വെള്ളിയും തനത് രൂപത്തില്‍ തന്നെ നിക്ഷേപിക്കാനുള്ള അവസരം, പ്ലാറ്റിനം മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ ഓ ഗോള്‍ഡിന്റെ സവിശേഷതകളാണ്.
നിലവില്‍ അസ്പോറ ആപ്പ് മുഖേന സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ എന്നിവ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലളിതമായ പ്രക്രിയയിലൂടെ നിക്ഷേപം തുടങ്ങാം. തുടക്കക്കാര്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കുമെല്ലാം ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് അസ്പോറ വാഗ്ദാനം ചെയ്യുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണം എന്നുമൊരു ധനസമ്പാദന മാര്ഗമായിരുന്നുവെങ്കിലും സ്വര്‍ണ്ണ നിക്ഷേപത്തിനായി ആധുനികവും സ്വീകാര്യവും ലാഭകരവുമായ ഒരു സംവിധാനമാണിതെന്ന് അസ്പോറ സ്ഥാപകനും സി.ഇ.ഒ.യുമായ പാര്‍ഥ് അഭിപ്രായപ്പെട്ടു. സ്വര്‍ണ്ണം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയും അത് ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സൗകര്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഓ ഗോള്‍ഡിന്റെ ദൗത്യമെന്ന് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത്ത്മാന് ചൂണ്ടിക്കാട്ടി. ‘ഇന്ത്യന്‍ സംസ്കാരത്തില്‍ സ്വര്‍ണ്ണത്തിന് സവിശേഷമായ സ്ഥാനംതന്നെയുണ്ട്. സമ്പത്ത് സൂക്ഷിക്കാനുള്ള വിശ്വാസയോഗ്യമായ ഒരു മാര്ഗ്ഗംകൂടിയാണത്. ഈയൊരു മൂല്യം തിരിച്ചറിയുന്ന ആഗോളതലത്തിലുള്ള വലിയൊരു സമൂഹവുമായി ഞങ്ങളെ ബന്ധി്പ്പിക്കുന്നതാണ് അസ്പോറയുമായുള്ള പങ്കാളിത്തം. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവര്‍ എവിടെ താമസിക്കുന്നുവെന്നത് പോലും പരിഗണിക്കാതെ സ്വര്‍ണ്ണം സ്വന്തമാക്കാനും അവ തങ്ങളുടെ സാമ്പത്തിക പദ്ധതിയുടെ ഭാഗമാക്കാനും അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്’അദ്ദേഹം പറഞ്ഞു. യു.എ.ഇ.യിലെ ഇന്ത്യക്കാര്‍ക്ക് ഇനി ഏതാനും ക്ലിക്കുകളിലൂടെ സ്വര്‍ണ്ണ നിക്ഷേപം ആരംഭിക്കാം. അസ്പോറ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലഭ്യമായ സ്വര്‍ണ്ണ നിക്ഷേപ സേവനവും ആകര്‍ഷകമായ ഉത്സവകാല ഓഫറുകളും പ്രയോജനപ്പെടുത്താം.