
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : മാലിന്യ ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് അബൂദാബിയില്‍ രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40),പാലക്കാട് സ്വദേശി രാജ്കുമാര് (38) എന്നിവരാണ് മരിച്ചത്. അല്‍ റീം ഐലന്റിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.2നാണ് അപകടം. വാതകം ശ്വസിച്ച് വീണ മറ്റൊരു തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെ മലയാളികളും ബോധരഹിതരാവുകയായിരുന്നു. ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ തുടരുകയാണ്. ഇയാള്‍ ഇന്ത്യക്കാരനെന്നാണ് സൂചന. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ അബൂദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമനടപടികള്‍ പുരോഗമിക്കുകയായണ്.