
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : അക്കാഫ് അസോസിയേഷന്റെ ഓണാഘോഷമായ പൊന്നോണക്കാഴ്ചയുടെ ആരംഭം കുറിച്ചു. മലയാളി മങ്ക, പുരുഷ കേസരി നാടന്‍പാട്ട് വിഭാഗങ്ങളിലെ പ്രാരംഭഘട്ട മത്സരങ്ങള്‍ ഇക്കഴിഞ്ഞ ദിവസം ഖിസൈസിലെ ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടന്നു. വിവിധ കോളജുകളില്‍ നിന്നായി നൂറിലേറെ പേര് പുരുഷ കേസരി മലയാളി മങ്ക മത്സരത്തിന്റെ പ്രാഥമികഘട്ടത്തില്‍ പങ്കെടുത്തു. പ്രാഥമിക റൗണ്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേര് വീതമാണ് സെപ്തംബര്‍ 15ന് തിരുവോണ ദിനത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പൊന്നോണക്കാഴ്ചയുടെ വേദിയില്‍ മാറ്റുരയ്ക്കുക. പതിമൂന്ന് കോളജുകള്‍ മാറ്റുരച്ച നാടന്‍ പാട്ട് മത്സരത്തില്‍ ചിന്മയമിഷന് കോളജ് തൃശൂര്‍, ഒന്നാം സ്ഥാനവും, ദേവസ്വം കോളജ് ശാസ്താംകോട്ട, രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ തിരുവോണ ദിനത്തില്‍ വേള്‍ഡ്ട്രേഡ് സെന്ററില്‍ നടക്കുന്ന പൊന്നോണക്കാഴ്ച വേദിയില്‍ അവതരിപ്പിക്കും. പ്രസിഡന്റ് പോള്‍ ടി ജോസഫ് മത്സര പരിപാടികള്‍ ഉദ്ഘടാനം ചെയ്തു. സെക്രട്ടറി എ.എസ് ദീപു, ജനറല്‍ കണ്‍വീനര്‍ ശങ്കര്‍ നാരായണ്‍, ഡയറക്ട് ബോര്‍ഡ് മെമ്പര്‍മാരായ ഷൈന്‍ ചന്ദ്രസേനന്, മച്ചിങ്ങല്‍ രാധാകൃഷ്ണന്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാര്‍ എ.വി ചന്ദ്രന്, ഡോ.ജയശ്രീ, സഞ്ജുകൃഷ്ണന്‍, ഫെബിന് ജോണ്‍, സി.പി മന്‍സൂര്‍ നേതൃത്വം നല്കി.
മാതൃവന്ദനമാണ് ഇത്തവണയും അക്കാഫ് അസോസിയേഷന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്. പ്രവാസലോകത്തെ ഏറ്റവും വലിയ കലാലയ സൗഹൃദ കൂട്ടായ്മയായ അക്കാഫ് അസോസിയേഷന് ഓണാഘോഷത്തിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്നും 26 അമ്മമാരെ സുവര്‍ണ്ണ നഗരമായ ദുബൈയില്‍ എത്തിച്ചുകൊണ്ട് അമ്മയോണം ആഘോഷിക്കുന്നത്. ദുബൈയില്‍ ജോലിചെയ്യുന്ന സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്നവരില് നിന്നും തെരഞ്ഞെടുക്കുന്ന ഇരുപത്തിയാറു പേരുടെ അമ്മമാരെയാണ് അക്കാഫ് സ്വന്തം ചെലവില്‍ യുഎഇയില്‍ എത്തിച്ച് ആദരിക്കുവാനും വിവിധ പ്രദേശങ്ങള്‍ സന്ദര്ശിക്കുവാനുമുള്ള അവസരം ഒരുക്കുന്നത്. അക്കാഫിലെ വിവിധ മെമ്പര്‍ കോളജുകളാണ് മാതൃവന്ദനത്തിനെത്തുന്ന അമ്മമാരുടെ ചെലവുകള്‍ വഹിക്കുന്നത്.