
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
നടന് ടൊവിനോ അതിഥിയായെത്തും
അബുദാബി : ഗൃഹാതുര ഓര്‍മ്മകളും മലയാളത്തനിമയും സമ്മാനിച്ച് യുഎഇയില്‍ ഓണാഘോഷം വര്‍ണാഭമാക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമായി ലുലു ഒരുങ്ങി. നാടിന്റെ പൈതൃകം വിളിച്ചോതുന്ന അലങ്കാരങ്ങളും രുചിവൈവിധ്യങ്ങളുമാണ് ലുലുവില്‍ ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനന് നമ്പൂതിരിയുടെ വിഭവസമൃദ്ധമായ സദ്യയും പായസം മേളയും മെഗാ ഓണ മാമാങ്കവും വരെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഇരുപത്തിരണ്ട് കൂട്ടം വിഭവങ്ങളോടെ പഴയിടം മോഹനന് നമ്പൂതിരി തയാറാക്കിയ സദ്യയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പരിപ്പ് പ്രഥമനും പാലടയും അടങ്ങിയ പഴയിടം സദ്യ പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളില്‍ ലുലുവില്‍ നിന്ന് ലഭിക്കും. ഇതിനുള്ള പ്രീ ബുക്കിങ് സെപ്റ്റംബര്‍ 14 വരെയുണ്ടാകും. വീട്ടില്‍ തന്നെ സദ്യയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ഓണകിറ്റും ഒരുക്കിയിട്ടുണ്ട്. രുചിവൈവിധ്യം വിളിച്ചോതിയാണ് ആകര്‍ഷകമായ പായസം മേള. ഇരുപത്തിയേഴ് കൂട്ടം പായസങ്ങളാണ് മേളയില്‍ അവതരിപ്പിക്കുന്നത്. മത്തങ്ങ, ഈന്തപ്പഴം, കാരറ്റ്, മാമ്പഴം, ചക്കപ്പഴം, മില്ലറ്റ് തുടങ്ങി വ്യത്യസ്തമായ പായസ വിഭവങ്ങളാണ് മധുരപ്രേമികളെ കാത്തിരിക്കുന്നത്. പ്രത്യേക ഷുഗര്‍ ഫ്രീ പായസവും ലഭ്യമാണ്. ഐസ്ക്രീം സ്പെഷ്യല്‍ പായസം മേളയില്‍ വേറിട്ട് നില്ക്കും. ഐസ്ക്രീം നെയ്യ് പായസം, ഐസ്ക്രീം അവില് പായസവും നവീന രുചികൂട്ടാണ് സമ്മാനിക്കുക. പായസം കേക്കുകളും തയാറാക്കിയിട്ടുണ്ട്. പാലട പായസം കേക്ക്, മത്തങ്ങ മില്‍ക്ക് കേക്ക്, കാരറ്റ് മില്‍ക്ക് കേക്ക് എന്നിങ്ങനെ നിരവധി വൈവിധ്യങ്ങളാണുള്ളത്.
ഓണവിഭവങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ പച്ചക്കറികളും പഴങ്ങളും ലുലുവില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുള്ളത്. വര്ണപൂക്കളുടെ വിപുലമായ ശേഖരവുണ്ട്. ആകര്‍ഷകമായ ഷോപ്പിങ്ങ് ഗിഫ്റ്റ് കാര്‍ഡുകളും ഉപഭോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗള്‍ഫ് ഓണാഘോഷങ്ങള്‍ക്ക് ആവേശമായി മെഗാ ഓണം മാമാങ്കവും ലുലു സംഘടിപ്പിക്കുന്നുണ്ട്. ഷാര്‍ജ എക്സപോ സെന്ററില്‍ തിരുവോണ ദിവസം നടക്കുന്ന ഓണം മാമാങ്കം ഒത്തുചേരലിന്റെ സൗഹൃദവേദിയായി മാറും. നടന് ടോവിനോ തോമസ് അടക്കം താരനിരയും ആഘോഷത്തില്‍ ഭാഗമാകും.