
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുടെ ഓപ്പറേറ്റര്‍മാരെയും സ്പെയര്‍ പാര്‍ട്സുകളുടെ ഉപയോഗം എങ്ങനെയായിരിക്കുമെന്ന് സഹായിക്കാനും ആര്‍ടിഫിഷ്യല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന് ലേണിംഗും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ റിക്വയര്‍മെന്റ് പ്ലാനിംഗ് ടൂളിന്റെ ഫലങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ഈ നൂതനമായ സാങ്കേതിക സംവിധാനം സേവന നിലവാരം മെച്ചപ്പെടുത്തുകയും ഇന്‍വെന്ററി മാനേജ്മെന്റ് കാര്യക്ഷമമാക്കുകയും മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുമെന്ന് ദുബൈ എയര്‍പോര്‍ട്സ് അധികൃതര്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കി വേഗത്തില്‍ അറ്റകുറ്റപണികള്‍ നടത്തി തടസ്സങ്ങള്‍ കുറക്കാനും കഴിയും.
കൃത്യമായ ഇന്‍വെന്ററി ആസൂത്രണം ചെയ്യാനും അധിക സ്റ്റോക്ക് 12 ശതമാനം കുറയ്ക്കാനും കഴിയുന്നു. ഇന്‍വെന്ററി മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിനും പ്രധാന ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും എഐയും തത്സമയ ഡാറ്റയും പ്രയോജനപ്പെടുത്തിയെന്ന് ദുബൈ എയര്‍പോര്‍ട്ടിലെ സപ്ലൈ മാനേജ്മെന്റ് വി.പി ഇമ്മാനുവല്‍ അഗസ്റ്റിന് പറഞ്ഞു. വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് അതിഥികള്‍ക്ക് ഗുണകരമാവും