
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ദുബൈ ആര്‍ടിഎ മെട്രോ യാത്രക്കാര്‍ക്കായി പുതിയ പദ്ധതി ആവിഷ്കരിച്ചു. ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളില്‍ ഒന്നായ ബുര്‍ജുമാനില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി ഓഫീസ് വര്‍ക്ക് സ്പെയ്സ് തുറന്നുനല്‍കി. വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന വര്‍ക്ക്സ്പെയ്സ് കഴിഞ്ഞ ദിവസമാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പണം നല്‍കിയാണ് വര്‍ക്ക് സ്പെയ്സ് ഉപയോഗിക്കാനാവുക. മണിക്കൂറുകളുടെ ഉപയോഗം അനുസരിച്ച് പ്രതിദിനം 35 ദിര്‍ഹം മുതല്‍ പ്രതിമാസം 650 ദിര്‍ഹം വരെയാണ് നല്‍കേണ്ടത്. പ്രതിമാസം 200 ദിര്‍ഹത്തിന് പാര്‍ട്ട് ടൈം അംഗത്വം, കൂടാതെ 650 ദിര്‍ഹത്തിന് പരിധിയില്ലാത്ത മണിക്കൂറുകളുള്ള മുഴുവന്‍ സമയ അംഗത്വം എന്നിങ്ങനെയും വര്‍ക്ക് സ്പെയ്സ് ഉപയോഗപ്പെടുത്താം. മതിയായ ഇരിപ്പിടങ്ങള്‍, ടേബിള്‍, ലാപ്ടോപ്, മൊബൈല്‍ എന്നിവ ഉപയോഗിക്കാന്‍ സൗകര്യങ്ങള്‍ എന്നിയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കുമെന്നും ദി കോസ്പേസസിന്റെ സ്ഥാപകനായ ഷഹ്സാദ് ഭാട്ടി പറഞ്ഞു. എല്ലാവിധ സൗകര്യങ്ങള്‍ക്കുമൊപ്പം കോംപ്ലിമെന്ററി വെള്ളവും കാപ്പിയും ഇവിടുത്തെ സവിശേഷതയാണ്. ഭാവിയില്‍ മറ്റ് മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റും വര്‍ക്ക് ആരംഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
1 Comment
Muhammed Jabir. M
👍