
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ ബീച്ചില്‍ ഉത്സവാരവം. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡെവലപ്പ്മെന്റ് അഥോറിറ്റി ഇതാദ്യമായി സംഘടിപ്പിച്ച ഷാര്‍ജ ബീച്ച് ഫെസ്റ്റിവെല്‍ നഗരിയില്‍ സന്ധ്യ സമയങ്ങളില്‍ വന്‍ ജനാവലിയാണ് സന്ദര്‍ശകരായെത്തുന്നത്. ഷാര്‍ജ അജ്മാന് റോഡിലെ അല്‍ ഹീറ ബീച്ചില്‍ ആഗസ്റ്റ് 15 നാണ് ബീച്ച് ഫെസ്റ്റിവെല്‍ ആരംഭിച്ചത്. കടുത്ത ചൂട് കാലാവസ്ഥയില്‍ പോലും ഒഴിവ് സമയം ചെലവഴിക്കാന്‍ നൂറുക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ എത്തി.വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് വരെയാണ് വിനോദ പരിപാടികള്‍ അരങ്ങേറുക. നിരവധി കായിക, ആരോഗ്യ പരിപാടികളും നടന്നു വരുന്നു. വൈകുന്നേരങ്ങളില്‍ എത്തുന്നവര്‍ രാത്രി വൈകും വരെയും വിനോദ പരിപാടികളിലും വിത്യസ്ത മത്സരങ്ങളിലും മുഴുകി ഇവിടെ സമയം കളയുന്നു.
മൂന്ന് മേഖലകളാക്കി തിരിച്ചാണ് ഷാര്‍ജ ബീച്ച് ഫെസ്റ്റിവെല്‍ പുരോഗമിക്കുന്നത്. പാഡില്‍ ബോര്‍ഡിംഗ്, ബീച്ച് വോളിബോള്‍, സോക്കര്‍ തുടങ്ങിയ ജല കായിക വിനോദങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വാട്ടര്‍ ആന്‍ഡ് ബീച്ച് സ്പോര്‍ട്സ് സോണ്‍, യോഗ, എയ്റോബിക്സ്, സുംബ, സൂര്യാസ്തമയ ധ്യാന ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സോണ്‍, മ്യൂസിക്കല്‍ ഷോകള്‍, ഔട്ട് ഡോര്‍ ബീച്ച് സിനിമ, വായന സെഷനുകള്‍, പപ്പറ്റ് ഷോകള്‍, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഗെയിമുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവയടങ്ങുന്ന എന്റര്‍ടൈന്‍മെന്റ് സോണ്‍ എന്നിങ്ങനെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
അന്തര്‍ദേശീയവും പ്രാദേശികവുമായ വിഭവങ്ങള്‍ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകളും, കഫേകളും ഈ മേളയില്‍ ജനങ്ങളെ വന്‍ തോതില്‍ ആകര്‍ഷിക്കുന്നു. ഇതിന് പുറമെ, സന്ദര്‍ശകര്‍ക്ക് സവിശേഷമായ സാംസ്കാരികവും വാണിജ്യപരവുമായ അനുഭവം ആസ്വദിക്കാനുതകും വിധത്തില്‍ പരമ്പരാഗത കരകൗശല വിപണിയും ഫെസ്റ്റിവെല്‍ നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വൃത്തിയിലും വെടിപ്പിലും സുരക്ഷിത്വത്തിലും ലോകോത്തര നിലവാരമുള്ളതാണ് ഷാര്‍ജ തീരത്തെ ഹീറ കോര്ണീഷവും പരിസരവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാനുതകും വിധമുള്ള വൈവിധ്യ വിനോദ സൗകര്യമുള്ള കടല്‍ തീര പാര്‍ക്കും ഇവിടെത്ത സവിശേഷതയാണ്. ഷാര്‍ജ ബീച്ച് ഫെസ്റ്റിവെല്ലിന് നാളെ (ഞായറാഴ്ച) രാത്രിയോടെ കൊടിയിറങ്ങും.