
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഭാവിയിലെ തൊഴിലുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമായിരുന്നു കഴിഞ്ഞ ലേഖനത്തില്‍ നമ്മള് ചര്‍ച്ചചെയ്തത്. പ്രധാനമായും WEF, ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അതെഴുതിയത്. ജീവിതത്തിലെ എല്ലാ കോണുകളിലും അതി-യന്ത്രവല്‍ക്കരണം സംഭവിക്കുമ്പോള്‍ തൊഴിലുകളെ അതെങ്ങനെ ബാധിക്കുമെന്ന് നമ്മള് കണ്ടു. ഇതില്‍ നിന്നും ഓട്ടോമേഷന്‍ കൊണ്ട് പൂര്‍ണമായി ചെയ്യാന്‍ സാധിക്കുന്ന, ക്ലറിക്കല്‍, ഡാറ്റ-എന്‍ട്രി, നിര്‍മാണ ജോലികള്‍, ഫാക്ടറി ജോലികള്‍, തുടങ്ങി പല തൊഴിലുകളും അപ്രത്യക്ഷമാകുമെന്ന് മനസിലാക്കി. കൂടാതെ എല്ലാ മേഖലകളിലും ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും ചില തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ വന്നുചേരുമെന്നും കണ്ടു. ഇത്തരമൊരു ലോകത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജിയും സുസ്ഥിര വികസനവും വളരെ പ്രധാനപ്പെട്ട രണ്ടു മേഖലകളാണ്. നാളെയെ മുന്‍നിര്‍ത്തി സുസ്ഥിരതയിലൂന്നിയ സാങ്കേതിക സാധ്യതകളാണ് വികസനത്തിനായി പ്രയോജനപ്പെടുത്തേണ്ടി വരിക.