
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : വായനാ ലോകം ഷാര്‍ജയിലേക്ക്. മംസാര്‍ തീരത്തെ അല്‍ താവൂന്‍ എക്സ്പോ സെന്ററില്‍ അക്ഷര മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. ഇനിയുള്ള 11 രാപകലുകള്‍ ഷാര്‍ജയില്‍ അക്ഷര സ്നേഹികളുടെ ഉത്സവ നാളുകളാണ്. മൂന്നു കോടിയോളം വരുന്ന പുസ്തകങ്ങളില്‍ വായനപ്പുഴുക്കളായി അലിഞ്ഞുചേരാന്‍ മാത്രമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകായിരങ്ങള്‍ ഷാര്‍ജയിലെത്തും. 43 മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള ഇന്ന് രാവിലെ യുഎഇ സുപ്രീം കൗ ണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അ ല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ അറബ് പ്രമുഖരും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഖ്യാത എഴുത്തുകാരും,കലാകാരന്മാരും സാംസ്കാരിക നായകരും പങ്കെടുക്കും. പുസ്തകോത്സവ അനുബന്ധ അവാര്‍ഡുകളും അന്താരാഷ്ട്ര പുസ്തക പുരസ്കാരവും അന്താരാഷ്ട്ര പ്രസാധക അവാര്‍ഡുകളും ശൈഖ് സുല്‍ത്താന്‍ വിതരണം ചെയ്യും. മികച്ച ഇമാറാത്തീ ബുക്സ്,ബെസ്റ്റ് അറബിക് നോവല്‍, ികച്ച ഇന്റര്‍നാഷണല്‍ ബുക്,മികച്ച പ്രാദേശിക പ്രസാധകര്,മികച്ച അറബ് പ്രസാധകര്,മികച്ച അന്താരാഷ്ട്ര പ്രസാധകര് തുടങ്ങിയ അവാര്‍ഡുകളും ഷാര്‍ജ ഭരണാധികാരി സമ്മാനിക്കും. പുസ്തക മേള പ്രമാണിച്ച് വിവര്‍ത്തന സാഹിത്യ മേഖലക്ക് ഗ്രാന്‍ഡും നല്‍കുന്നുണ്ട്. ലോകത്തെ പ്രസിദ്ധമായ മൂന്നു പുസ്തക മേളയിലൊന്നാണ് ഷാര്‍ജ പുസ്തകോത്സവം. എങ്കിലും ഈ രംഗത്ത് ജനകീയതയില്‍ ഒന്നാം സ്ഥാനം ഷാര്‍ജ പുസ്തക മേളക്കാണ്. ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്ന പുസ്തക മേള എന്ന ബഹുമതിയും ഷാര്ജക്കുണ്ട്. യുഎഇയില്‍ കഴിയുന്ന ഏതാണ്ട് നൂറ്റമ്പതിലധികം രാജ്യക്കാര്‍ പുസ്തക മേള നഗരിയില്‍ കയറിയിറങ്ങും. ഇത്തവണ മൊറോക്ക ആണ് അതിഥി രാജ്യം. മൊറോക്കോയുടെ സാംസ്കാരിക കലാ സാഹിത്യ പാരമ്പര്യം അറിയിക്കാന്‍ 107 പേര് പങ്കെടുക്കുന്ന 100 പരിപാടികള്‍ മൊറോക്കോ അവതരിപ്പിക്കും. അതിഥി രാജ്യമായതിനാല്‍ പ്രധാന പ്രവേശന കവാടത്തോടു ചേര്‍ന്ന് പ്രത്യേകം സ്റ്റാളും മൊറോക്കോ ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്‍പ്പെടെ 2522 പ്രസാധക കമ്പനികള്‍ പുസ്തക സ്റ്റാളുകള്‍ തുറക്കും. 112 രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും പ്രസാധകര് എത്തുക. ‘പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പുസ്തക മേള. ഇന്ത്യയില്‍ നിന്നുള്ള 52 പ്രസാധകരാണ് പുസ്തക മേളയില്‍ സാന്നിധ്യം അറിയിക്കുക.
835 അറബ് പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ യുഎഇയിലെ 234 പ്രസാധകരും ഉള്‍പ്പെടും. 62 രാജ്യങ്ങളില്‍ നിന്നുള്ള 250 അതിഥികള്‍ ഔദ്യോഗിക അതിഥികളായി എത്തും. ഇതിലും എത്രയോ ഇരട്ടി അനൗദ്യോഗിക അതിഥികളും പങ്കെടുക്കും. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന 600 ശില്പശാലകള്, 1357 സാംസ്കാരിക കലാ പ്രകാശന പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ പ്രസാധക പങ്കാളിത്തത്തില്‍ ഒന്നാമത് യുകെ ആണ്.
പതിവുപോലെ ഏറ്റവും വലിയ സന്ദര്‍ശക പ്രവാഹം ഇന്ത്യന്‍ പവലിയനിലായിരിക്കും. മലയാളത്തില്‍ നിന്ന് ഡിസി ബുക്സ്,ഒലീവ്,ലിപി,ബുക്പ്ലസ്,ഗ്രീന്‍ ബുക്സ്,ഐപിഎച്ച്,യുവത,കൈരളി,സൈകതം,കെഎന്‍എം,ഹരിതം,സത്യധാര,രിസാല തുടങ്ങി ഒട്ടു മിക്ക പ്രസാധക കമ്പനികളും പുസ്തകോത്സവത്തിന്റെ ഭാഗമാകും. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്,ഹിന്ദി കവി വാസി ഷാ,ബോളിവുഡ് നടി ഹുമ ഖറൈഷി,സംഗീത സംവിധായകന് ഇളയ രാജ തുടങ്ങിയവര്‍ ഇന്ത്യയില്‍ നിന്നുള്ള അതിഥികളാണ്. കൂടാതെ കേരളത്തില്‍ നിന്നുള്ള നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എഴുത്തുകാരും പുസ്തക മേള സന്ദര്‍ശിക്കാനെത്തും.